കൂടംകുളം : അധികാരികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു

November 12th, 2011

prof-t-shivaji-rao-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികള്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍ ആണവ പദ്ധതിയ്ക്കെതിരെ പോരാടുന്നവര്‍ വിവരമില്ലാത്ത വിഡ്ഢികള്‍ ആണെന്ന മട്ടിലാണ് ആണവോര്‍ജ്ജ കമ്മീഷന്‍, ആണവോര്‍ജ്ജ കൊര്‍പ്പോറേഷന്‍ എന്നിവയുടെ ചെയര്‍മാന്‍മാര്‍ പ്രസ്താവനകള്‍ ഇറക്കുന്നത് എന്ന് വിശാഖപട്ടണം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ടി. ശിവാജി റാവു അഭിപ്രായപ്പെട്ടു. ആണവ പദ്ധതിയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നത് മൂലം കൂടംകുളത്തെ ആണവ കേന്ദ്രത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ആണവ വിപത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക്‌ ഈ വിഷയത്തില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ല എന്ന ഇവരുടെ മിഥ്യാ ധാരണ മൂലമാണ് ഇത്തരം കുല്‍സിത ശ്രമങ്ങള്‍ക്ക്‌ ഇവര്‍ മുതിരുന്നത്. അമേരിക്കയില്‍ എത്രയോ ആണവ നിലയങ്ങള്‍ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തില്‍ സുരക്ഷാ കാരണങ്ങളും സാമ്പത്തികമായി ലാഭം ഉണ്ടാക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാലും നിര്‍ത്തി വെച്ചിട്ടുണ്ട്. ഫുക്കുഷിമ ആണവ അപകടത്തിനു ശേഷം ആണവ സുരക്ഷ എന്നത് കേവലമൊരു മിഥ്യാ സ്വപ്നമാണ് എന്ന് തിരിച്ചറിഞ്ഞ് ജെര്‍മന്‍ ചാന്‍സലര്‍ എത്രയോ ആണവ പദ്ധതികളാണ് നിര്‍ത്തി വെയ്പ്പിച്ചത്.

കൂടംകുളം ആണവ നിലയത്തില്‍ “ഹോട്ട് റണ്‍” നടത്തിയെന്നും അതിനാല്‍ ഇനി ഈ നിലയം നിര്‍ത്തുവാന്‍ സാദ്ധ്യമല്ല എന്നും ആണവോര്‍ജ്ജ കമ്മീഷന്‍ അധികൃതര്‍ പറയുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ മേല്‍ ഒരു അപ്രഖ്യാപിത ആണവ യുദ്ധം നടത്തുന്നതിന് തുല്യമാണ്. ഹോട്ട് റണ്‍ നടത്തുന്നത് സമ്പുഷ്ട യുറേനിയം ഇല്ലാതെയാണ്. അതിനാല്‍ തന്നെ നിലയം ഇത് വരെ ഊര്‍ജ്ജ ഉല്‍പ്പാദനം തുടങ്ങിയിട്ടില്ല എന്നും റിയാക്ടര്‍ “ക്രിട്ടിക്കല്‍” അവസ്ഥ കൈവരിച്ചിട്ടില്ല എന്നും പ്രൊഫ. റാവു വ്യക്തമാക്കി. ഈ അവസ്ഥയില്‍ റിയാക്ടര്‍ സുരക്ഷിതമായി നിര്‍ത്തലാക്കാന്‍ കഴിയും.

അമേരിക്കയിലെ ആണവോര്‍ജ്ജ അധികൃതര്‍ ആണവ നിലയങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ആണവ മലിനീകരണം സംഭവിക്കുന്നത് റിയാക്ടറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ വരെയാണ് എന്നതിനാല്‍ ഈ ചുറ്റളവിലുള്ള മുഴുവന്‍ ജനങ്ങളെയും ഇവിടെ നിന്നും മാറ്റി ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതികളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ കൂടംകുളത്ത് അധികൃതര്‍ ആലോചിച്ചിട്ട് പോലുമില്ല.

കൂടംകുളത്ത് ഒരു അപകടം ഉണ്ടായാല്‍ കാറ്റിന്റെ ഗതിയ്ക്കനുസരിച്ചു തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ ഒന്നടങ്കം 24 മണിക്കൂറിനുള്ളില്‍ ഇവിടം വിട്ട് ദൂര സ്ഥലങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടതായി വരും. അത്യന്തം ചിലവേറിയ മലിനീകരണ നിവാരണ പ്രക്രിയകള്‍ നടത്തിയാല്‍ തന്നെ 20 വര്‍ഷമെങ്കിലും കഴിയാതെ തിരുവനന്തപുരത്തേയ്ക്ക് തിരികെ വരാന്‍ കഴിയില്ല.

അധികൃതര്‍ കേവലം ആണവ നിലയത്തിന്റെ നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും മാത്രം സുരക്ഷിതത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതു ജന സുരക്ഷിതത്വത്തിനാണ് ഊന്നല്‍ നല്‍കുന്നത്. യന്ത്രത്തകരാര്‍ മൂലമുള്ള അപകടം മാത്രമല്ല, മനപൂര്‍വം ഉള്ള കേടുവരുത്തല്‍, മനുഷ്യ സഹജമായ തെറ്റുകള്‍ മൂലമുണ്ടാവുന്ന അപകടങ്ങള്‍, ഭീകരാക്രമണം, ബോംബാക്രമണം, വിമാനാപകടം എന്നിങ്ങനെ ഒട്ടേറെ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് തങ്ങള്‍ ആണവ നിലയങ്ങള്‍ക്കെതിരെ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സംരക്ഷിക്കാന്‍ ഫണ്ടില്ല

October 28th, 2011

silent-valley-epathram

പാലക്കാട്‌ : കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കിയതും ഉള്ള ഫണ്ട് അനുവദിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന മടിയും കാരണം സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കഴിഞ്ഞ മൂന്നു മാസമായി ഇവിടെയുള്ള എണ്‍പതോളം വന പാലകര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 390 രൂപ ദിവസ കൂലിക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.

സൈലന്റ് വാലിക്കായി കഴിഞ്ഞ വര്ഷം 90 ലക്ഷം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ വെറും 37 ലക്ഷമാണ് അനുവദിച്ചത്‌. സംസ്ഥാന ബജറ്റില്‍ 100 ലക്ഷമാണ് അനുവദിച്ചതെങ്കില്‍ കേവലം 37 ലക്ഷം രൂപ ചിലവഴിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. എല്ലാം കൂടി വെറും 74 ലക്ഷം രൂപ. ഇത് കൊണ്ട് വന സംരക്ഷണം സാദ്ധ്യമല്ല എന്ന് വ്യക്തമാണ്. അഗ്നി ബാധ, കഞ്ചാവ് വേട്ട, റോഡുകളും കെട്ടിടങ്ങളും സംരക്ഷിക്കല്‍, എന്നിങ്ങനെ ഒട്ടേറെ ചിലവുകളാണ് ഇവിടെ ഉള്ളത്. വന സംരക്ഷണത്തിനായി നിയോഗിച്ച വന പാലകരെ ശമ്പളം കൊടുക്കാന്‍ ആവാത്ത പക്ഷം ഇവിടെ നിന്നും മാറ്റേണ്ടതായി വരും അതോടെ ഇവിടത്തെ അപൂര്‍വമായ പരിസ്ഥിതി സന്തുലനാവസ്ഥ തകരാറില്‍ ആവുകയും ചെയ്യും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചീമേനി താപവൈദ്യുത നിലയത്തിന് അനുമതി ലഭിച്ചില്ല

October 26th, 2011

thermal-power-plant-epathram

ന്യൂഡല്‍ഹി: ചീമേനി താപപദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു അതിരപ്പിള്ളി പദ്ധതിക്ക്‌ നടത്തിയ ശ്രമം വിജയിക്കാതായപ്പോള്‍ സര്‍ക്കാരിനു ചീമേനി പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍  മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പാലിച്ചതിനുശേഷമേ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചത്.

കേരളത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പശ്ചിമഘട്ടവും ഉള്‍പ്പെട്ടിരുന്നു. മാധവ് കമ്മിറ്റി സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ശുപാര്‍ശകള്‍ പാലിച്ചാലേ ഈ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നിലവിലെ അപേക്ഷ അപക്വമാണെന്ന് വിലയിരുത്തിയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. വാതക ഉപയോഗം എത് തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയത്. വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാസര്‍കോട് ചീമേനിയിലാണ്  കല്‍ക്കരി ഉപയോഗിച്ച്  12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ടുള്ള  താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. 200 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ കല്‍ക്കരിക്ക് പകരം വാതകം ഉപയോഗിക്കാമെന്ന് തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിചേരുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു പദ്ധതിക്കായി മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം അറിയിക്കുന്നത്.

ഫോട്ടോ : താപവൈദ്യുത നിലയം (ഫയല്‍ ചിത്രം)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനിലെ ആണവ നിലയത്തില്‍ ചോര്‍ച്ച

October 21st, 2011

karachi-nuclear-power-plant-epathram

കറാച്ചി : കറാച്ചി ആണവ നിലയത്തില്‍ ഉണ്ടായ ഹെവി വാട്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചോര്‍ച്ച കണ്ടെത്തിയത്‌. സാധാരണ നടത്താറുള്ള പരിശോധനകള്‍ക്കിടയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത് എന്ന് ആണവ നിലയം അറിയിച്ചു. റിയാക്ടറിലേക്കുള്ള ഒരു ഫീഡര്‍ പൈപ്പിലായിരുന്നു ചോര്‍ച്ച. എന്നാല്‍ ഈ ചോര്‍ച്ച മൂലം ആണവ വികിരണമോ മറ്റ് അപകടങ്ങളോ ഇല്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടു.

രാജ്യത്തെ ഏറെ ദുര്‍ബലമായ ആന്തരിക സുരക്ഷാ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ആണവ സുരക്ഷ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ തകരുമോ?

October 17th, 2011

tajmahal-symbol-of-love-epathram

ആഗ്ര : അനശ്വര പ്രണയത്തിന്റെ ജീവസ്സുറ്റ പ്രതീകമായി എന്നെന്നും നിലകൊള്ളുന്ന നമ്മുടെ താജ്മഹലിന്റെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നതായി സൂചന. പ്രണയത്തിനെന്ന പോലെ തന്നെ കെട്ടിടങ്ങള്‍ക്കും ചില അടിസ്ഥാന ഘടകങ്ങള്‍ ഒഴിച്ചുകൂടാന്‍ ആവാത്തതാണ് എന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുന്നു ഇപ്പോള്‍ വെളിച്ചത്ത് വന്ന ചില കണ്ടെത്തലുകള്‍. താജ്മഹലിന്റെ കളിത്തോഴിയായ യമുനാ നദിയുടെ സാമീപ്യം നഷ്ടമായതാണ് താജ്മഹലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ആവുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലനില്‍പ്പിന് തൊട്ടടുത്ത്‌ കൂടെ ഒഴുകുന്ന യമുനാ നദി അത്യാവശ്യമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി താജ്മഹലിന്റെ ഭദ്രത ഭീഷണിയിലായി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യമുനാ നദിയുടെയും താജ്മഹലിന്റെയും ഇടയ്ക്കുള്ള പ്രദേശത്ത് ഒരു കൃത്രിമ പാര്‍ക്ക്‌ നിര്‍മ്മിച്ചു. ഇതോടെ നദീജലത്തിന്റെ സാമീപ്യം നഷ്ടമായ താജ്മഹലിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചു തുടങ്ങി എന്നാണ് കണ്ടെത്തല്‍. ഈ പാര്‍ക്ക്‌ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പൊളിച്ചു മാറ്റി നദീജലം താജ്മഹലിന് ലഭ്യമാക്കണം എന്ന് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നിലംപതിക്കും എന്ന ചില വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ബ്രിട്ടീഷ്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്‌ സുപ്രീം കോടതി സ്വമേധയാ പരാതിയായി ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്‌ അയച്ചു. ജസ്റ്റിസ്‌ ഡി. കെ. ജെയിന്‍, എ. ആര്‍. ദേവ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും മായാവതി സര്‍ക്കാരിനും നോട്ടീസ്‌ അയച്ചത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

17 of 43« First...10...161718...2030...Last »

« Previous Page« Previous « നീല ഭൂമിയുടെ സന്ദേശവുമായി എംകോ
Next »Next Page » പാക്കിസ്ഥാനിലെ ആണവ നിലയത്തില്‍ ചോര്‍ച്ച »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010