നീല ഭൂമിയുടെ സന്ദേശവുമായി എംകോ

October 16th, 2011

emco-logo-epathram

ദുബായ്‌ : ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികള്‍ ഭൂമിയെ പച്ച പുതപ്പിക്കുവാനുള്ള സന്ദേശം ഊര്‍ജ്ജിതമായി പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു സന്ദേശമാണ് ദുബായ്‌ ആസ്ഥാനമായുള്ള എംകോ ഗ്രൂപ്പ്‌ മുന്നോട്ട് വെയ്ക്കുന്നത്. ഭൂമിയെ നീലയാക്കാനുള്ള പുതുമയുള്ള ഇവരുടെ ആഹ്വാനം പക്ഷെ ഏറെ അര്‍ത്ഥവത്തും പ്രസക്തവുമാണ്. ഈ നൂറ്റാണ്ടില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത്‌ ജല ദൌര്‍ലഭ്യം ആയിരിക്കും എന്ന വസ്തുതയുടെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഭൂമിയെ നീലയാക്കുക എന്ന സന്ദേശത്തിലൂടെ എംകോ മുന്നോട്ട് വെയ്ക്കുന്നത് എന്ന് എംകോ ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ എലീ ശാലൂബ് പറഞ്ഞു. ഈ വീക്ഷണത്തോട് കൂടിയാണ് തങ്ങള്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. “Keep the planet blue” എന്ന സന്ദേശവുമായി മുന്നോട്ട് പോകുന്ന കമ്പനിയ്ക്ക് ഇതിന് ചേരുന്ന പുതിയ ലോഗോയുടെ പ്രകാശനവും ദുബായ് ബാബ് അല്‍ ഷംസ് റിസോര്‍ട്ടില്‍ ഇന്നലെ ഒരുക്കിയ ചടങ്ങില്‍ വെച്ച് നടന്നു.

emco-group-team-epathramഎംകോ ടീം

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ നാനോ ജല ശുദ്ധീകരണ പ്ലാന്റ് കമ്പനി സൗദിയില്‍ സ്ഥാപിക്കുന്ന വിവരവും ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി. പത്തു ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ഡിസംബര്‍ 2011 ഓടെ പ്രവര്‍ത്തനക്ഷമമാവും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍ സി. ജേക്കബ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു

October 11th, 2011

john c jacob-epathram

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിവന്ദ്യ ഗുരു ജോണ്‍ സി ജേക്കബ്‌ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് മൂന്നു വര്ഷം തികയുന്നു. ഋഷി തുല്യമായ ജീവിതം നയിച്ച ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഇ പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

1936-ല്‍ കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ് ജോണ്‍ സി ജേക്കബ് ജനിച്ചത്‌. മദ്രാസ്‌ കൃസ്ത്യന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്പര്യം കാണിച്ച ഇദ്ദേഹം അദ്ധ്യാപകനായിരിക്കെ സ്വന്തം വിദ്യാര്‍ഥികളെ  വനങ്ങളിലും കടല്‍ത്തീരത്തും ദ്വീപുകളിലും കൊണ്ടുപോയി പ്രകൃതിയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.1977ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പ്രകൃതി സഹവാസ ക്യാമ്പ്‌ ഏഴിമലയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1960 മുതല്‍ 65 വരെ ദേവഗിരി കോളേജിലും പിന്നീട് 1992വരെ പയ്യന്നൂര്‍ കോളേജിലും ജന്തുശാസ്ത്ര അദ്ധ്യാപകന്‍. ഇദ്ദേഹമാണ് കേരളത്തില്‍ ആദ്യമായി ഒരു പരിസ്ഥിതി സംഘടന രൂപീകരിച്ചത്‌. 1979ല്‍ സ്ഥാപിച്ച സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള) കേരള പാരിസ്ഥിതിക ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. 1986ല്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടര്‍ന്ന്  പ്രതിഷ്ഠാനം കൂട്ടായ്മയും ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’ തുടങ്ങിയതും ഇദ്ദേഹമാണ്. 1981 ല്‍ ആരംഭിച്ച ആദ്യത്തെ പാരിസ്ഥിതിക മാസികയായ ‘സൂചിമുഖി’ 1986ല്‍ ആരംഭിച്ച ആന്‍ഖ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1995 ല്‍ തുടങ്ങിയ പ്രസാദം മാസിക 2008 ഒക്ടോബര്‍ 11 അദ്ദേഹം മരിക്കുന്നത് വരെ തുടര്‍ന്നു. ‘ഉറങ്ങുന്നവരുടെ താഴ്വര’ എന്ന പരിസ്ഥിതി കഥകളുടെ സമാഹാരവും ഡാനിയല്‍ ക്വിന്നിന്റെ ‘ഇഷ്മായേല്‍’ ‘എന്റെ ഇഷ്മായേല്‍’ എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.  2004ല്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസം, ഇക്കോ സ്പിരിച്ച്വാലിറ്റി പുരസ്കാരം ലഭിച്ചു. 2005ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്ക്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ കേരള ബയോഡിവോഴ്സിറ്റി ബോര്‍ഡിന്റെ ‘ഗ്രീന്‍’ വ്യക്തികത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരുവായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം  2008 ഒക്ടോബര്‍ 11നാണ് ഇദ്ദേഹം നമ്മെ വിട്ടുപോയത്‌…

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

കൂടംകുളം : ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

October 7th, 2011

nuclear-power-no-thanks-epathram

ന്യൂഡല്‍ഹി : കൂടംകുളം പദ്ധതിയ്ക്ക്‌ എതിരെ നിലകൊള്ളുന്ന ഒരു സംഘം പ്രവര്‍ത്തകരും തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളും സംഘം ചേര്‍ന്ന് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ഇരു സംഘങ്ങളും പ്രത്യേകമായി തങ്ങളുടെ ആവശ്യങ്ങള്‍ നിവെധനമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇന്തോ റഷ്യന്‍ പദ്ധതി ഉപേക്ഷിക്കണം എന്നാ നിലപാടിലാണ് സ്ഥലത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടും വരെ ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന നിയമ സഭയില്‍ പ്രമേയം പാസാക്കാം എന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാം എന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ നിരാഹാര സമരം കിടന്ന നൂറു കണക്കിന് സ്ഥലവാസികള്‍ തങ്ങളുടെ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി

October 1st, 2011

endosulfan-epathram

ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ കരാര്‍ ബാദ്ധ്യതകള്‍ നിര്‍വഹിക്കുവാന്‍ വേണ്ടി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് താല്‍ക്കാലിക അനുമതി ആണെന്നും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം നിരോധിച്ചു കൊണ്ടുള്ള മെയ്‌ 13ലെ നിരോധനം തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ ഏര്‍പ്പെട്ട കരാര്‍ പ്രകാരം 1734 ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാനുള്ള കരാറുകള്‍ കമ്പനികള്‍ക്ക്‌ നിലവിലുണ്ട്. ഇതില്‍ 1090 ടണ്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്‌.

ഡി. വൈ. എഫ്. ഐ. നല്‍കിയ റിട്ട് ഹരജിയിലാണ് നേരത്തെ സുപ്രീം കോടതി മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉല്‍പ്പാദനം രാജ്യത്ത്‌ നിരോധിച്ചു കൊണ്ട് ഉത്തരവ്‌ ഇറക്കിയത്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ആണവ നിലയം വേണ്ടെന്ന് ഒറ്റക്കെട്ടായി ജനം

September 21st, 2011

koodankulam-nuclear-protest-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.

നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ്‌ നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

18 of 43« First...10...171819...3040...Last »

« Previous Page« Previous « കൂടംകുളം ആണവ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു
Next »Next Page » എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010