
തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിക്ക് എതിരെ തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായി. ഇന്നലെ കൂടംകുളത്ത് നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കര ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരത്തില്‍ പരം മത്സ്യബന്ധന തൊഴിലാളികള്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. എം. ഡി. എം. കെ. നേതാവ് വൈക്കോ പ്രകടനത്തെ അഭിസംബോധന ചെയ്തു. നൂറോളം മല്‍സ്യ ബന്ധന തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഇന്ന് നാലാം ദിവസമായി.
ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസര വാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരമൊരു ആണവ പദ്ധതി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നു വൈക്കോ അറിയിച്ചു. ആണവ നിലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുവദിക്കില്ല എന്ന് ഇവിടത്തെ ഗ്രാമ സഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
1000 മെഗാ വാട്ട് ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള രണ്ടു റഷ്യന്‍ ആണവ റിയാക്ടറുകള്‍ ആണ് ഇവിടെ ഉള്ളത്. ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ആണവോര്‍ജ കൊര്‍പ്പോറേയ്ഷന്റെ ഈ പദ്ധതി.



ബെയ്‌ജിംഗ്: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ് സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു. ലിയോണിംഗ് പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ് അടച്ചുപൂട്ടിയത്. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ് ഈ ഫാക്ടറിയില്‍ ഉത്‌പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക് ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.