ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ കരാര്‍ ബാദ്ധ്യതകള്‍ നിര്‍വഹിക്കുവാന്‍ വേണ്ടി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് താല്‍ക്കാലിക അനുമതി ആണെന്നും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം നിരോധിച്ചു കൊണ്ടുള്ള മെയ് 13ലെ നിരോധനം തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ ഏര്‍പ്പെട്ട കരാര്‍ പ്രകാരം 1734 ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാനുള്ള കരാറുകള്‍ കമ്പനികള്‍ക്ക് നിലവിലുണ്ട്. ഇതില്‍ 1090 ടണ്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്.
ഡി. വൈ. എഫ്. ഐ. നല്‍കിയ റിട്ട് ഹരജിയിലാണ് നേരത്തെ സുപ്രീം കോടതി മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉല്‍പ്പാദനം രാജ്യത്ത് നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: pesticide
നല്ല സംരംഭം ,എല്ലാ ആശംസകളും