ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത് ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ് ബീച്ച് റോഡില്‍ ദുബായ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.
വെളിച്ചത്തിനായി ഇരുട്ട് – എര്‍ത്ത് അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും
March 27th, 2010- ജെ.എസ്.
വായിക്കുക: campaigns, electricity, important-days, power
ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം
March 22nd, 2010മാര്‍ച്ച് 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. “ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം” എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല. ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ് ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക് സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്.
- ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍ – ഫൈസല്‍ ബാവ
- ജലത്തിനു പറയാനുള്ളത് – മധു കാനായി
- ജല യുദ്ധങ്ങള്‍ വരുന്ന വഴി!
- ജെ.എസ്.
വായിക്കുക: campaigns, important-days, water
ലോക വനവല്‍ക്കരണ ദിനം
March 21st, 2010വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത് പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.
മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പ്പിനും വനത്തിന്റെ പ്രസക്തിയും ആവശ്യവും പൊതു ജനം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനവല്‍ക്കരണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.
മുതിര്‍ന്ന തലമുറയില്‍ നിന്നും ഈ ഉത്തരവാദിത്തം യുവ തലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനം വികസന വിരുദ്ധമാണ് എന്നും, അപരിഷ്കൃതമാണ് എന്നും, പിന്തിരിപ്പനാണ് എന്നുമുള്ള ആരോപണങ്ങളെ അതിജീവിച്ച്, പ്രകൃതിയെ പറ്റി കവിതയും മറ്റും എഴുതി, അത് പാടി നടക്കുന്ന ഒരു കൂട്ടം വൃദ്ധരുടെ വിലാപങ്ങള്‍ക്കപ്പുറം അവശേഷിക്കുന്ന പരിസ്ഥിതി എങ്കിലും സംരക്ഷിച്ച് തങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി നിലനിര്‍ത്തുവാനുള്ള ദൌത്യം പുതിയ തലമുറ ഏറ്റെടുത്തേ മതിയാവൂ.
ഈ ലോക വനവല്‍ക്കരണ ദിനത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? ഏറ്റവും എളുപ്പമായി ചെയ്യാവുന്നത് നിങ്ങളുടെ കൂട്ടുകാരുമായി ചേര്‍ന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് ഒരു ചെറു യാത്ര പോകുക എന്നതാണ്. വനത്തെ അടുത്തറിയുക. അതോടെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക് ബോധ്യമാകും.
- ജെ.എസ്.
വായിക്കുക: forest, important-days
e പത്രം ജല ദിന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു
March 10th, 2010മാര്‍ച്ച് 22 – ലോക ജല ദിനം. ലോക ജല ദിനത്തോടനുബന്ധിച്ച് e പത്രം ഒരു e-കാമ്പെയിന്‍ സംഘടിപ്പിക്കുന്നു. “Save Water, Save Nature” എന്ന ആശയത്തെക്കുറിച്ച് മൂന്ന് A4 പേപ്പറില്‍ കവിയാതെയുള്ള ലേഖനങ്ങള്‍ waterday അറ്റ് epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് മുന്‍പ് അയക്കുക. വിശദ വിവരങ്ങള്‍ക്ക് 055 4316860, 050 7322932 എന്നീ നമ്പരുകളില്‍ വിളിക്കുക.
- ജെ.എസ്.
വായിക്കുക: campaigns, important-days, water
ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ് കയര്‍ത്തു
February 6th, 2010ബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക് തന്റെ സമചിത്തത നഷ്ടപ്പെട്ടത്. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട് പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.
കുത്തക കമ്പനികള്‍ക്ക് വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു.
- ജെ.എസ്.
വായിക്കുക: agriculture, gm-crops
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild