കൊളംബോ:ഊര്‍ജാവശ്യത്തിനു സ്വന്തം ഭൂപ്രദേശത്ത് ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍ കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നു ശ്രീലങ്ക. കൂടംകുളം നിലയം തങ്ങള്‍ക്കു ഭീഷണിയെന്നു ലങ്കന്‍ ഊര്‍ജ മന്ത്രി ചമ്പിക രണവക പ്രസ്താവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണവോര്‍ജ അഥോറിറ്റിയുടെ വിശദീകരണം.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൂടംകുളം നിലയമുയര്‍ത്തുന്ന വികിരണ ഭീഷണിയെക്കുറിച്ചു ശ്രീലങ്ക പരാതിപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ലങ്കന്‍ ആണവോര്‍ജ അഥോറിറ്റി ചെയര്‍മാന്‍ ആര്‍. എല്‍ വിജയവര്‍ദ്ധന വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളാണ് ഇരു രാജ്യങ്ങളും.
ഐ. എ. ഇ. എ. ചെയര്‍മാനൊപ്പം രണവകയും കൂടംകുളം നിലയം സന്ദര്‍ശിച്ചിരുന്നു.ഏതെങ്കിലും തരത്തില്‍ ആണവ ചോര്‍ച്ചയുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കും, ഇന്ത്യ എന്തു സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നും ലങ്കന്‍ ആണവോര്‍ജ അതോറിറ്റി പറഞ്ഞു.
കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
April 17th, 2012- ന്യൂസ് ഡെസ്ക്
വായിക്കുക: electricity, nature, nuclear, power
ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
April 15th, 2012തിരുവനന്തപുരം: ഫ്രഞ്ച് സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാൽ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന് ഉത്തരവാദിത്വമുണ്ടാകില്ല. ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഫാങ്കോയിസ് റിഷയാർ അറിയിച്ചു. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക എന്നും അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച് ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും. അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.
- ഫൈസല്‍ ബാവ
“വെളിച്ചം ഉണ്ടാകട്ടെ”
March 31st, 2012മാര്‍ച്ച് 31 ശനിയാഴ്ച രാത്രി 8:30ന് ലോകത്തെ പ്രശസ്തമായ പല ഇടങ്ങളിലും എര്‍ത്ത് അവര്‍ 2012 ആചരണത്തിന്റെ ഭാഗമായി വൈദ്യുത ദീപങ്ങള്‍ കണ്ണുചിമ്മും. അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് മുതല്‍ ചൈനയിലെ വന്‍ മതില്‍ വരെ ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥലങ്ങളില്‍ അത്യാവശ്യമല്ലാത്ത വൈദ്യുത ദീപങ്ങള്‍ അണയ്ക്കും.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭൌമ മണിക്കൂര്‍ ആചരണം ലോകമാകമാനമുള്ള ജനങ്ങളെ മാര്‍ച്ച് 31ന് ഒരു മണിക്കൂര്‍ അവരവരുടെ പ്രദേശത്തെ സമയത്ത് രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്ത് വൈദ്യുത ദീപങ്ങള്‍ അണയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. പരിസ്ഥിതിയ്ക്ക് സഹായകരമായ പ്രവര്‍ത്തിക്ക് പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം.
ഇത്തവണ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രവും തങ്ങളുടെ വിളക്കുകള്‍ അണച്ചു കൊണ്ട് പങ്കെടുക്കും. ഭൂമി ഇരുട്ടില്‍ ആഴുന്നത് ബഹിരാകാശ കേന്ദ്രത്തിലെ അന്തേവാസികള്‍ ശൂന്യാകാശത്ത് നിന്ന് നോക്കി കാണും.
2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ആദ്യമായി ഭൌമ മണിക്കൂര്‍ ആചരിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ലോകത്തിലെ നാനാ ഭാഗങ്ങളില്‍ ആചരിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 135 രാഷ്ട്രങ്ങളിലായി 5200 പട്ടണങ്ങള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി. ഇത്തവണ 147 രാജ്യങ്ങള്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.
ഈ ഭൌമ മണിക്കൂറില്‍ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാര്‍ ആക്കേണ്ട ചുമതല കൂടിയുണ്ട്. വൈദ്യുത ദീപങ്ങള്‍, ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ തുടങ്ങിയവ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്‌താല്‍ ഭൂമി ഉല്‍പ്പാദിപ്പിക്കുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവില്‍ 45 കിലോ കുറവ് വരും എന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുക. 45 കിലോ എന്നുവെച്ചാല്‍ എത്ര അധികമാണ് എന്ന് വ്യക്തമാക്കാന്‍ ഇത് ഏതാണ്ട് 18 പൊതിയ്ക്കാത്ത തേങ്ങയുടെ അത്രയും വരും എന്ന് കൂടി പറഞ്ഞു കൊടുക്കുക. അവരുടെ പ്രവര്‍ത്തിയുടെ അനന്തര ഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതോടെ കുട്ടികളില്‍ വൈദ്യുതി സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ശീലം വളരുക തന്നെ ചെയ്യും.
- ജെ.എസ്.
വായിക്കുക: campaigns, climate, electricity, important-days, power
ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
March 30th, 2012പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്നിട്ട് ഇത് രണ്ടാം വര്‍ഷം. ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ പറഞ്ഞത്. തന്റെ കാമറയും പ്രോജക്ടറുമായി ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക് സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത് അങ്ങനെ എത്ര എത്ര സമരമുഖത്ത്… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്… നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…
- ഫൈസല്‍ ബാവ
വായിക്കുക: green-people, nature, obituary
അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്
March 26th, 2012അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും, കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി ചാപ്ടറിന്റെ ആഭിമുഖ്യത്തില്‍, യു എ യി യിലെ 4 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു.
30-03-2012 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ അബുദാബി കോര്‍ണിഷ് ഫാമിലി പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി., അബുദാബി ചാപ്റ്റര്‍. സുനില്‍. -0505810907, ജയാനന്ദ്- 0503116734, മണികണ്ഠന്‍- 0552209120, ധനേഷ്കുമാര്‍ 0507214117, കുഞ്ഞിലത്ത് ലക്ഷ്മണന്‍ 0507825809
- ഫൈസല്‍ ബാവ
വായിക്കുക: campaigns, green-people, nature
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild