ആഗോള താപന വര്‍ദ്ധനവിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്ന സമകാലിക അവസ്ഥയില്‍ ഈ ദിനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ദുരന്തങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. പ്രകൃതിയെ മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ മറന്നു കൊണ്ട് നാം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോളാണ് പ്രകൃതി കൂടുതല്‍ സംഹാര താണ്ഡവമാടിതുടങ്ങിയത് ഇതില്‍ നിന്നൊന്നും പഠിക്കാതെ വീണ്ടും വീണ്ടും നാം ഭൂമിയെ ക്രൂശിക്കുന്നു, അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുറന്നു വിടുന്നു ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് പഴഞ്ചന്‍ റഷ്യന്‍ ആണവ വിദ്യയെ വാനോളം പുകഴ്ത്തി വലിയ വികസനമെന്ന പേരില്‍ ഒരു ജനതയെ അടിച്ചൊതുക്കി പുതിയ ആണവ നിലയം തുറക്കാന്‍ ഒരുങ്ങുന്നത്. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ ഇവിടെയും നിലനില്‍ക്കുന്നു. എന്നിട്ടും നാം പഠിക്കുന്നില്ലല്ലോ?
ഇടവപ്പാതി തിമിര്‍ത്തു പെയ്താലും വരളുന്ന കേരളം, ഹരിതാഭ മായ നമ്മുടെ കൊച്ചു കേരളം ഇനിയുള്ള നാളുകള്‍ ചുട്ടുപൊള്ളുന്ന മാസങ്ങള്‍ ആയിരിക്കും. കാറ്റും കൊടുങ്കാറ്റും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാറി മാറി താണ്ഡവം ആടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം പൊങ്ങച്ചം പറയുന്ന കൊച്ചു കേരളത്തില്‍ പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അലയൊലി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ നമുക്ക് മറ്റൊരു പോംവഴി ഇല്ല എന്ന സത്യത്തെ മൌലിക വാദമായി കാണുന്ന നമുക്കിടയില്‍ ഈ ദിനം ഒരോര്‍മ്മപ്പെടുത്തലാണ്. മാര്‍ച്ച് 23 ലോക കാലാവസ്ഥ ദിനം…
ഇന്ന് ലോക കാലാവസ്ഥാ ദിനം
March 23rd, 2012- ഫൈസല്‍ ബാവ
ജല കാൽപ്പാട് കുറയ്ക്കുക
March 22nd, 2012പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമായി കാർബൺ കാൽപ്പാട് കുറയ്ക്കുവാനുള്ള പദ്ധതികളുമായി വ്യാവസായിക ലോകം ഊർജ്ജിതമായി പരിശ്രമിക്കുന്ന വേളയിൽ ഈ ജല ദിനത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന ഒരു കാമ്പെയിൻ ആണ് ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരിക്കുന്നത്. ജല കാൽപ്പാട് കുറയ്ക്കുക എന്നതാണ് ഇത്.
ജല കാൽപ്പാട് എന്നാൽ ഒരാൾ ഉപയോഗിക്കുന്ന ജലത്തിന്റെ അളവാണ്. ഇതെങ്ങനെ കുറയ്ക്കാം? കേവലം ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മാത്രമല്ല ഇത്. നമ്മൾ ജലം മറ്റു പല രൂപത്തിലും ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇത്തരം എല്ലാ രീതിയിലുമുള്ള ജല ഉപയോഗവും കുറയ്ക്കുക എന്നതാണ് ജല കാൽപാട് കുറയ്ക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
മുകളിലുള്ള ലോക ജല ദിനത്തിന്റെ ലോഗോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക. ലോകത്തിന് ദാഹിക്കുന്നത് നമുക്ക് വിശക്കുന്നത് കൊണ്ടാണ് എന്നാണ് അത്. ലോക ജനസംഖ്യ ഇന്ന് എഴുന്നൂറ് കോടിയാണ്. അതായത് എഴുന്നൂറ് കോടി ആളുകളുടെ ഭക്ഷണ ആവശ്യമാണ് ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ഇത് തൊള്ളായിരം കോടി കവിയും എന്നാണ് കണക്ക് കൂട്ടൽ. ശരാശരി മനുഷ്യൻ പ്രതിദിനം രണ്ട് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കും. എന്നാൽ നമ്മൾ അകത്താക്കുന്ന ജലത്തിന്റെ ഏറിയ പങ്ക്‍ ഇതല്ല എന്നതാണ് ശ്രദ്ധേയം. ഈ ജലം ഭക്ഷണത്തിലൂടെയാണ് നമ്മൾ ഉപയോഗിക്കുന്നത്. ഒരു കിലോ പോത്തിറച്ചി ഉണ്ടാക്കാൻ ഒരു ലക്ഷം ലിറ്റർ ജലം വേണം. അറക്കുന്നത് വരെ ഈ മാടിന് വേണ്ട ജലമാണ് ഇത്. ഇതും ഈ മാട് ജല രൂപത്തിൽ കുടിക്കുന്നതല്ല. മാടിന് നൽകുന്ന വൈക്കോലിന് വളരാൻ വേണ്ട ജലവും, കാലിത്തീറ്റ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ജലവും, കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജലവും എല്ലാം കൂടെ ചേർത്ത് ലഭിച്ചതാണ് ഈ കണക്ക്. അതായത് ഒരു കിലോ മാട്ടിറച്ചി നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്ന ജലം ഒരു ലക്ഷം ലിറ്റർ വരും എന്നർത്ഥം. എന്നാൽ ഒരു കിലോ ഗോതമ്പ് ഉണ്ടാക്കാൻ വെറും 1500 ലിറ്റർ ജലം മാത്രം മതി.
നിങ്ങളുടെ തീൻ മേശയിൽ ഇരിക്കുന്ന ബീഫ് ബിരിയാണി സ്വാദോടെ കഴിക്കുന്നതിന് മുൻപ് ഒരു നിമിഷം ഈ കാര്യം ഒന്ന് മനസ്സിൽ ചിന്തിക്കുക. നിങ്ങൾ ഒരു ലക്ഷം ലിറ്റർ ജലമാണ് അകത്താക്കാൻ പോകുന്നത്.
ലോകം തീവ്രമായ ഭക്ഷ്യ ദൌർലഭ്യവും ജല ക്ഷാമവും നേരിടുന്ന അവസരത്തിൽ പ്രശ്നം മറ്റെവിടെയോ ആണെന്ന് ഇനിയും നമുക്ക് നടിക്കാൻ ആവില്ല. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ലോക ജനസംഖ്യയ്ക്കൊപ്പം എല്ലാവർക്കും പോഷകാഹാരം ലഭ്യമാക്കുവാൻ നാം ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ :
- ആരോഗ്യ പൂർണ്ണവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഭക്ഷണരീതി പിന്തുടരുക
- ജലം കൂടുതൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
- ഭക്ഷണം പാഴാക്കാതിരിക്കുക. ഇന്ന് ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നാം കഴിക്കാതെയും ബാക്കി വെച്ചും പാഴാവുന്നു എന്നാണ് കണക്ക്. ഈ പാഴായ ഭക്ഷണത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ട ഭീമമായ അളവ് ജലവും പാഴാവുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
- കുറച്ച് ജലം ഉപയോഗിച്ച് കൂടുതൽ ഗുണമേന്മയുള്ള മെച്ചപ്പെട്ട ഭക്ഷണം നിർമ്മിക്കുക.
ഭക്ഷണ ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ജല സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തി എല്ലാവർക്കും ഭക്ഷണവും ജലവും ലഭിക്കുന്നു എന്ന് നമുക്ക് ഉറപ്പ് വരുത്തുവാനാവും.
തങ്ങളുടെ ഭക്ഷണ രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി നമുക്ക് ഒരോരുത്തർക്കും നമ്മുടെ ജല കാൽപ്പാട് കുറയ്ക്കുവാൻ കഴിയും എന്ന് കൂടി ഈ ലോക ജല ദിനത്തിൽ ഐക്യ രാഷ്ട്ര സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
- ജെ.എസ്.
വായിക്കുക: campaigns, important-days, water
ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
March 21st, 2012“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് ” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ ജലദിനത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണ് ഇത്. ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
“ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ” (Water and Food Security) എന്നതാണ് ഇത്തവണത്തെ ജലദിനത്തിന്റെ മുദ്രാവാക്യം വരും കാല യുദ്ധങ്ങള്‍ ജലത്തിനും ഭക്ഷണത്തിനും വേണ്ടിയാകും എന്നത് ഇന്ന് യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ നല്ലൊരു ജല വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ കച്ചവടക്കൂട്ടം ഭരണകൂടങ്ങളെ സ്വാധീനിച്ച് ജല സ്രോതസ്സ് സ്വന്തമാക്കികൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ ജലസ്രോതസ്സുകള്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഒതുങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക് കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.
- ഫൈസല്‍ ബാവ
വായിക്കുക: campaigns, dams, eco-system, green-people, nature, water
കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
March 19th, 2012
ചെന്നൈ:കൂടംകുളം ആണവ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ജയലളിതാ സര്‍ക്കാര്‍ തീരുമാനിച്ചു. ശക്‌തമായ പ്രതിഷേധത്തിനിടയിലും പദ്ധതി നടപ്പാക്കുന്നതിനായി ദ്രുതഗതിയില്‍ തീരുമാനമെടുക്കണമെന്നും ഇതിനായി ക്യാബിനറ്റില്‍ 500 കോടി വകയിരുത്തിയതായും പ്രത്യേക പ്രസ്‌താവനയില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്‌തമാക്കി. എന്നാല്‍ തിരുനെല്‍വേലിയില്‍ പ്‌ളാന്റ് വരുന്നതിനെതിരേ രാജ്യ വ്യാപകമായി ശക്‌തമായ പ്രതിഷേധം തുടരുകയാണ്. പീപ്പിള്‍ മൂവ്‌മെന്റ് എഗെയ്‌ന്‍സ്‌റ്റ് ന്യൂക്‌ളീയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്‌തംബര്‍ മാസത്തില്‍ ആരംഭിച്ച പ്രതിഷേധം കൂടുതല്‍ ശക്തിയോടെ ഇപ്പോളും തുടരുകയാണ്.
- ഫൈസല്‍ ബാവ
വായിക്കുക: eco-system, nuclear, protest
പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
March 17th, 2012
വാഷിങ്ടണ്‍: പ്ലാസ്റ്റിക് എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍െറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍െറ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.
- ന്യൂസ് ഡെസ്ക്
വായിക്കുക: campaigns, eco-system, green-people, nature, pollution
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild