ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്ന ദോ കെമിക്കല്‍സിന് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിമ്പിക് സ്റ്റേഡിയത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ദോ കെമിക്കല്‍സ് പിന്‍വാങ്ങി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ലണ്ടന്‍ ഒളിമ്പിക്സ് സംഘാടകര്‍ക്ക് ഇത് സംബന്ധിച്ച് ശക്തമായ ഭാഷയില്‍ എഴുത്ത് എഴുതാന്‍ ഇരിക്കവെയാണ് ഉയര്‍ന്നു വരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഒളിമ്പിക്സില്‍ തങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള ഉദ്യമത്തില്‍ നിന്നും കമ്പനി പിന്‍വാങ്ങിയത്.
ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും
December 3rd, 2011ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ മരണ സംഖ്യ പുനര്‍ നിശ്ചയിക്കണമെന്നും യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സില്‍ നിന്നും മതിയായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ ഇന്ന് തീവണ്ടി തടയും.
ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉചിതമാണ് എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചതായി യൂണിയന്‍ കാര്‍ബൈഡ് കമ്പനി പറയുന്നത് തങ്ങളെ ഞെട്ടിക്കുന്നു എന്ന് പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.
തങ്ങള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് ദോ കെമിക്കല്‍സ് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഭോപ്പാല്‍ ഫാക്ടറി ഇന്ത്യാക്കാരാണ് നടത്തിയതെന്നും ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ല എന്നുമാണ് കമ്പനിയുടെ നിലപാട്.
- ജെ.എസ്.
ഭോപ്പാല്‍ ദുരന്തം : ദോ കെമിക്കല്‍സ് ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം
December 3rd, 2011ലണ്ടന്‍ : 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ദോ കെമിക്കല്‍സ് നേടിയിരിക്കുന്നത്. 7 മില്യന്‍ ബ്രിട്ടീഷ് പൌണ്ട് ആണ് സ്പോണ്സര്ഷിപ്പ് തുക.
ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുവാനുള്ള അവസരം ദോ കെമിക്കല്സിന് നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്കി അടക്കം ഒട്ടേറെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും മുന്‍ ഒളിമ്പിക്സ് താരങ്ങളും ചേര്‍ന്ന് ലണ്ടന്‍ ഒളിമ്പിക്സ് സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ് സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതി. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറാകാതെ നിയമ യുദ്ധം നടത്തിയ കമ്പനി ആദ്യം ഈ വിഷയത്തില്‍ തങ്ങളുടെ ദുഷ്പേര് ഇല്ലാതാക്കിയിട്ട് മതി ലണ്ടന്‍ ഒളിമ്പിക്സ് വേദി ഉപയോഗിച്ച് തങ്ങള്‍ക്ക് സല്‍പ്പേര് ഉണ്ടാക്കുന്നത് എന്നാണ് പ്രതിഷേധം അറിയിച്ചവരുടെ നിലപാട്.
- ജെ.എസ്.
‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം
December 2nd, 2011പനാജി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച “എ പെസ്റ്ററിങ് ജേര്‍ണി” എന്ന ചലച്ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വ ചലച്ചിത്ര കേന്ദ്രം വസുധ പുരസ്‌കാരം നേടി. കെ. ആര്‍. മനോജാണ് ചിത്രം സംവിധാനം ചെയ്തത്. 2.75 ലക്ഷം രൂപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങിയതാണ് പുരസ്‌കാരം. സംവിധായകന്‍ ശിവന്‍ ചെയര്‍മാനായുള്ള ജൂറിയാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്.
ഈ വര്‍ഷം മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ “എ പെസ്റ്ററിങ് ജേര്‍ണി” ഗോവയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എം. എ. റഹ്മാന്റെയും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജിന്റെയും സംരംഭങ്ങളുടെ പിന്തുടര്‍ച്ചയാണ് തന്റെ ചിത്രമെന്ന് മനോജ് പറഞ്ഞു.
-
എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി
October 1st, 2011ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ കരാര്‍ ബാദ്ധ്യതകള്‍ നിര്‍വഹിക്കുവാന്‍ വേണ്ടി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് താല്‍ക്കാലിക അനുമതി ആണെന്നും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം നിരോധിച്ചു കൊണ്ടുള്ള മെയ് 13ലെ നിരോധനം തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ ഏര്‍പ്പെട്ട കരാര്‍ പ്രകാരം 1734 ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാനുള്ള കരാറുകള്‍ കമ്പനികള്‍ക്ക് നിലവിലുണ്ട്. ഇതില്‍ 1090 ടണ്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്.
ഡി. വൈ. എഫ്. ഐ. നല്‍കിയ റിട്ട് ഹരജിയിലാണ് നേരത്തെ സുപ്രീം കോടതി മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉല്‍പ്പാദനം രാജ്യത്ത് നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്.
- ജെ.എസ്.
വായിക്കുക: pesticide
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild