ന്യുയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും Franklin Covey എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ കോവെ അന്തരിച്ചു. ഈ വര്‍ഷം ഏപ്രില്‍മാസത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് വിധിക്കു കീഴടങ്ങിയത്.
സര്‍വകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു.
ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയില്‍ 1996ല്‍ കോവെ ഇടംനേടി. Seven Habits of Highly Iffective people ലോകത്തിലെ ബെസ്റ്റസെല്ലര്‍ പട്ടികയിലാണുള്ളത്. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.Seven Habits of Highly Iffective people പുസ്തകംതന്നെ 20 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്!
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക