തെഹ്റാന്‍: ചേരിചേരാരാജ്യ (നാം) ഉച്ചകോടി ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടങ്ങി. ഉച്ചകോടി ഒരാഴ്ചയോളം നീണ്ടുനില്‍ക്കും ഉച്ചകോടിയുടെ പ്രാരംഭ സമ്മേളനം ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സാലിഹി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. ഇപ്പോള്‍ രക്ഷാ സമിതിയില്‍ വന്‍ശക്തി രാജ്യങ്ങളുടെ മേല്കോയ്മയാണ് അതില്ലാതാക്കിയാലെ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായ നീതി ലഭിക്കുകയുള്ളൂ. അതിനു രക്ഷാസമിതി ജനാധിപത്യപരമായ രീതിയില്‍ ഉടച്ചു വാര്‍ക്കണം. ഇറാന്റെ ആണവ സാങ്കേതിക ജ്ഞാനം സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാന് അല്ലാതെ ആണവായുധ പദ്ധതികള്‍ ഇറാന്റെ ലക്ഷ്യമല്ലെന്നും സാലിഹി വിശദീകരിച്ചു. ഇറാന്റെ ന്യായമായ ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെ സാമ്പത്തിക ഉപരോധം നടപ്പാക്കുനാണു പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഇതിനെ തടയിടാന്‍ ‘നാം’ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍