പാരിസ്: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.
അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, ദേശീയ സുരക്ഷ, ഫ്രാന്‍സ്, മനുഷ്യാവകാശം, സ്ത്രീ വിമോചനം
this is the best action any civilized government can do. Let the bourqa be there in only Saudi Arabia, the land of islamic fundamentalism covered well with petro dollers
മതവിശ്വാസത്തിനും വസ്ത്രധാരണത്തിനുമെതിരെയുള്ള കടന്നുകയറ്റം. പെന്നിന്റെ ശരീരം പുറത്തുകാണിക്കണമെന്ന പാശ്ച്യാത്യരുടെ വൃത്തികെട്ടെ ചിന്തയാണ് ഇതിനു പുറ്ില്‍.