കാരക്കസ്: ലിബിയയിലെ വെനസ്വലന്‍ എംബസി കൊള്ളയടിച്ചതായി പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു . വിമതരെ അനകൂലിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ലിബിയയിലെ എണ്ണ സമ്പത്താണ് അത് വിമത തിരിച്ചറിയാതെ പോയി എന്നതാണ് വിമതരുടെ പരാജയം. ഇറാഖിലെ സമാന സ്ഥിതി ലിബിയയിലും ഉണ്ടാകാനാണ് സാധ്യത ഗദ്ദാഫി ഭരണകൂടത്തിന്‍റെ വീഴ്ചയോടെ ലിബിയയിലെ നാടകീയ സംഭവങ്ങല്‍ അവസാനിക്കില്ല. ദുരന്തങ്ങള്‍ ആരംഭിക്കുന്നതേയുള്ളു എന്നും നാറ്റോ ആക്രമണത്തെ അപലപിച്ച ഷാവേസ് ലിബിയന്‍ നേതാവായി ഇപ്പോഴും ഗദ്ദാഫിയെയാണു വെനസ്വല അംഗീകരിക്കുന്നതെന്നും ഷാവേസ് കൂട്ടിച്ചേര്‍ത്തു. വിമതസേന ട്രിപ്പൊളിയില്‍ പ്രവേശിക്കുന്ന സമയത്താണ് അക്രമികള്‍ എംബസി കൊള്ളയടിച്ചത് എന്നാണു റിപ്പോര്‍ട്ട്, എന്നാല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഷാവേസ് തയാറായില്ല.
-