ലണ്ടന്‍: വിക്കിലീക്‌സ് 50 ലക്ഷം രഹസ്യ ഇ-മെയിലുകളുമായി വീണ്ടും രംഗത്ത്. അധികാര സിരാകേന്ദ്രങ്ങളെ ഞെട്ടിച്ച വിക്കിലീക്സ് ഇപ്പോള്‍ ഇതാ അമേരിക്ക ആസ്‌ഥാനമായുള്ള ആഗോള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ ‘സ്‌ട്രാറ്റ്‌ഫോറി’ന്റെ 2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങള്‍ അടങ്ങിയ 50 ലക്ഷത്തോളം രഹസ്യ ഇ-മെയിലുകള്‍ പുറത്തുവിട്ടു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാന്‍ വിക്കിലീക്സിന്റെ പ്രവര്‍ത്തനം നിറുത്തുന്നു എന്ന് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെ പറഞ്ഞിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷമാണ് സ്‌ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ്-സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്‌തികളെ ഉന്നംവയ്‌ക്കുന്ന രീതി, വിവരദാതാക്കളുടെ ശൃംഖല, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രഹസ്യ ഇമെയില്‍ പുറത്ത് വിട്ടുകൊണ്ട് വിക്കിലീക്സ് വീണ്ടും ശക്തമായി രംഗത്ത് വന്നത്. ഭോപ്പാല്‍ ദുരന്തത്തിന്റെ പേരില്‍ കുപ്രസിദ്ധരായ ‘ഡൗ’ കെമിക്കല്‍സ് കമ്പനി, ലോക്ക്‌ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം, നാവികസേന, യു.എസ്. പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി എന്നിവയുമായുള്ള സ്‌ട്രാറ്റ്‌ഫോറിന്റെ ഇടപാടുകളും ഇതോടെ പുറത്തുവരും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്