മോസ്കോ: ഇറാന്റെ ആണവ പദ്ധതികള്‍ ചോര്‍ത്താന്‍ വേണ്ടി ഇസ്രയേല്‍ ഒരുക്കിയ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ കംപ്യൂട്ടര്‍ വൈറസിനെ റഷ്യന്‍ ആന്‍റി വൈറസ് കമ്പനി കാസ്പറസ്കി കണ്ടെത്തി. ഇസ്രയേല്‍ നടത്തുന്ന സൈബര്‍ യുദ്ധത്തിന്‍റെ ഭാഗമായി ഫ്ളെയിം എന്ന ചാര വൈറസ് ആണ് അപകടകാരി. ഇറാന്‍, വെസ്റ്റ് ബാങ്ക്, ലെബനന്‍, സൗദി അറേബ്യ, സുഡാന്‍, സിറിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് ഒരുക്കിയ ഈ അപകടകാരിയായ ഫ്ളെയിം വൈറസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടങ്ങളിലെ കംപ്യൂട്ടറുകളിലുണ്ട്. ഏതെങ്കിലും വ്യക്തികള്‍ക്കോ ചെറുകിട സ്ഥാപനങ്ങള്‍ക്കോ നിര്‍മിക്കാന്‍ സാധിക്കുന്നതല്ല ഈ വൈറസെന്ന് ഐ. ടി. മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. അത്രയ്ക്കും വന്‍ സാമ്പത്തിക ശേഷിയും ഗവേഷണ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു വൈറസ് വികസിപ്പിക്കാന്‍ സാധിക്കൂ. കംപ്യൂട്ടറിന്‍റെ സെറ്റിങ്സ് മാറ്റാനും സോഫ്റ്റ് വെയറുകള്‍ ഡിലീറ്റ് ചെയ്യാനും പുതിയവ സൃഷ്ടിക്കുവാനും കംപ്യൂട്ടറിലെ വിവരങ്ങള്‍, ആശയവിനിമയങ്ങള്‍, ബ്യൂടൂത്ത് സന്ദേശങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ ചോര്‍ത്താനും ഈ വൈറസിനു സാധിക്കും. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 80 സെര്‍വറുകളെ ബന്ധിപ്പിച്ചാണു ഫ്ളെയിമിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, ഇറാന്‍, ഇസ്രായേല്‍, ശാസ്ത്രം
വൈറസ് ഉണ്ടാക്കുന്ന മറ്റു സുഹൃത്തുക്കള്‍ക്ക് പണിയായി. ഉഗ്രന്‍ വെല്ലുവിളിയല്ലേ ? കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് തലവേദന എന്നുപറഞ്ഞാല്‍ മതിയല്ലോ..