ലണ്ടൻ: ലോക പ്രശസ്ത് സംഗീത വിദ്വാൻ അംജദ് അലി ഖാന് വിസ നിഷേധിച്ചത് തികച്ചു നിയമാനുസൃതമായ സാധാരണ നടപടി മാത്രമാണെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി. വിസാ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ഖാന്റെ വിസ നിഷേധിച്ചത്. തങ്ങൾക്ക് നിയമം അനുസരിച്ച് മാത്രമേ വിസാ അപേക്ഷകൾ പരിഗണിക്കാനാവൂ.
ഷാരൂഖ് ഖാനെ അമേരിക്കൻ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചതുമായി കൂട്ടി ചേർത്ത് മുസ്ലിം വിരുദ്ധതയുടെ ഉദാഹരണമായി അംജദ് അലി ഖാന് വിസ നിഷേധിച്ച സംഭവത്തെ ചില മാധ്യമങ്ങൾ ചിത്രീകരിച്ചിരുന്നു.
എന്നാൽ ഈ നടപടിയിൽ അസ്വാഭാവികമായി യാതൊന്നുമില്ല എന്നാണ് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, ബ്രിട്ടന്, വിവാദം