അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേറ്റു. കെ. ബി. മുരളി (പ്രസിഡന്‍റ്), ലൈനാ മുഹമ്മദ് (ജന.സിക്രട്ടറി), ബാബു വടകര (വൈസ്. പ്രസി), അബ്ദുല്‍ അജീബ് (ട്രഷറര്‍), സഫറുള്ള പാലപ്പെട്ടി (ജോയിന്‍റ് സിക്ര), നൌഷാദ് (അസി. ട്രഷറര്‍),
മാമ്മന്‍. കെ. രാജന്‍ (സാഹിത്യ വിഭാഗം സിക്രട്ടറി), ടി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ (കലാ വിഭാഗം), എസ്. എ. കാളിദാസന്‍, പി. പി. റജീദ് (കായിക വിഭാഗം), മധു പരവൂര് (ഇവെന്‍റ് കോഡിനേറ്റര്‍), ബിജിത് കുമാര്‍ (ലൈബ്രറി), പി. എ. മോഹന്‍ദാസ് (ജീവ കാരുണ്യം), ഗോവിന്ദന്‍ നമ്പൂതിരി (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
അബുദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീയതകള്‍ മാറി രണ്ടു വിഭാഗവും ഒന്നിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം വോട്ടെടുപ്പില്ലാതെ, ഐക്യ കണ്ഠേന മാനേജിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, മാക് അബുദാബി, കല അബുദാബി എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, എന്‍. വി. മോഹനന്‍, എം. യു. വാസു, മുഗള്‍ ഗഫൂര്‍, ഇ. പി. സുനില്‍, ജയരാജ്, മുസമ്മില്‍, ഡോ. മൂസ പാലക്കല്‍, പി. എം. ഇബ്രാഹിം കുട്ടി, വനജ വിമല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
– പി. എം.അബ്ദുല്‍ റഹിമാന്‍, അബു ദാബി


ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലാ യ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ. ഇസ്മ യില്‍ വഫ അഭിപ്രായപ്പെട്ടു. അബു ദാബി സുഡാനി സെന്ററില്‍ എസ്.വൈ.എസ്. അബു ദാബി സെന്‍ ട്രല്‍ കമ്മിറ്റിയുടെ മീലാദ് പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടിയെ അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ആദരിക്കുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും ചേരുന്നു.
ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.






