H1N1 സെമിനാര്‍ അബുദാബിയില്‍

October 23rd, 2009

H1N1അബുദാബി : ലോകം ഒട്ടാകെ പടര്‍ന്നു പിടിച്ച പകര്‍ച്ച പനികള്‍ ഇനിയും പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടാത്ത സാഹചര്യത്തില്‍ എച്ച് 1 എന്‍ 1 പനി വ്യാപിച്ചതും മരണങ്ങള്‍ സ്ഥിരീകരിച്ചതും ജനങ്ങളെ പരിഭ്രാന്ത രാക്കിയിട്ടുണ്ട്. മരണ സാധ്യത കുറവായ രോഗമാണ് എച്ച് 1 എന്‍ 1 പനി എങ്കിലും ഈ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അമിതമായ ആശങ്കകള്‍ നില നില്‍ക്കുന്നുണ്ട്. കേരള സോഷ്യല്‍ സെന്ററും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദും സംയുക്തമായി ഇന്നലെ ഒക്ടോബര്‍ 22 വ്യാഴാഴ്‌ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ അബുദാബി ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായ ഡോ. പി. എ. അസീസ് ഈ രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രതിരോധ നടപടികളും നിര്‍ദ്ദേശങ്ങളും നല്‍കി.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സണ്‍ഡേ സ്കൂള്‍ തുറക്കുന്നു

October 15th, 2009

അബുദാബിയിലെ 27 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയായ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍(M.C.C.) നടത്തുന്ന സണ്‍ഡേ സ്കൂള്‍, വേനല്‍ അവധിക്കു ശേഷം ഒക്ടോബര്‍ 16 വെള്ളിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ പന്ത്രണ്ടു ക്ലാസ്സു കളിലായി മുന്നൂറ്റി അന്‍പതോളം കുട്ടികള്‍ പഠിക്കുന്ന സണ്‍ഡേ സ്കൂള്‍, എല്ലാ വെള്ളി യാഴ്‌ച്ചകളിലും രാവിലെ ഒന്‍പതു മുതല്‍ പത്തര വരേയും, എം. സി. സി. സുവിശേഷ യോഗം രാത്രി എട്ടു മുതല്‍ പത്തു മണി വരേയും ഇവിടെ നടന്നു വരുന്നു. രക്ഷിതാക്കള്‍ കൃത്യ സമയത്തു തന്നെ കുട്ടികളെ ക്ലാസ്സുകളില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
 
(വിവരങ്ങള്‍ക്ക്: രാജന്‍ തറയശ്ശേരി 050 411 66 53)
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം

October 2nd, 2009

onam-ksc-abudhabiഅബുദാബി : ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയ്ക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഇന്ന് ‌(വെള്ളിയാഴ്ച) വേദിയാകുന്നു. സെന്ററിന്റെ ഓപ്പണ്‍ ഓഡിറ്റോ റിയത്തില്‍ അറുനൂറ്‌ പേര്‍ക്ക്‌ ഇരിക്കത്തക്ക വിധം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആറു പന്തികളില്‍ ആയാണ്‌ ഓണ സദ്യ വിളമ്പുന്നത്‌. രാവിലെ 11:30 മുതല്‍ വൈകീട്ട്‌ നാലു മണി വരെ നീണ്ടു നില്‍ക്കുന്ന സദ്യയില്‍ മുവ്വായിരം പേര്‍ പങ്കെടുക്കുമെന്ന്‌ കണക്കാ ക്കപ്പെടുന്നു.
 
വര്‍ഷങ്ങളായി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ സദ്യ സംഘടിപ്പിച്ചു വരാറുണ്ടെങ്കിലും സദ്യയില്‍ ഇത്രയേറെ ജനകീയ പങ്കാളിത്തം കഴിഞ്ഞ ഏതാനും വര്‍ഷമായാണ്‌ കണ്ടു വരുന്നത്‌. പ്രശസ്ത പാചക ക്കാരന്‍ പ്രമോദിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സെന്റര്‍ പ്രവര്‍ത്തകരാണ്‌ സദ്യ ഒരുക്കുക.
 
ഓണ സദ്യ വിജയിപ്പി ക്കുന്നതിനു വേണ്ടി സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച്‌ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ വെച്ച്‌ ജയകുമാര്‍, മണിക്കുട്ടന്‍, കെ. വി. ഉദയ ശങ്കര്‍ (ടെന്റ്‌ ആന്റ്‌ പര്‍ച്ചേസിങ്ങ്‌), പി. എ. മോഹന്‍ദാസ്‌ (ഇന്‍വിറ്റേഷന്‍), മധു പറവൂര്‍, ജയാനന്ദന്‍, തോമസ്‌ കുഞ്ഞുമോന്‍, രമേശ്‌ രവി (ഡെക്കറേഷന്‍), നൂറുദ്ധീന്‍ പടന്ന (പാചകം), പപ്പന്‍ മാസ്റ്റര്‍, സുരേഷ്‌ പാടൂര്‍, കെ. രാമചന്ദ്രന്‍ (കലവറ), ഗോവിന്ദന്‍ നമ്പൂതിരി (വിളമ്പല്‍), എ. കെ. ബീരാന്‍കുട്ടി, എ. മോഹന്‍ദാസ്‌ (വാളന്റിയേഴ്സ്‌), സിയാദ്‌ കൊടുങ്ങല്ലൂര്‍ (ട്രാന്‍സ്പോ ര്‍ട്ടേഷന്‍) എന്നിവര്‍ക്ക്‌ വിവിധ വിഭാഗങ്ങളുടെ ചുമതല ഏല്‍പ്പിച്ചു.
 
കെ. എസ്‌. സി. മാനേജിങ്ങ്‌ കമ്മിറ്റി അംഗങ്ങളും വനിതാ കമ്മിറ്റി അംഗങ്ങളും, അബുദാബി ശക്തി തിയ്യറ്റേഴ്സ്‌, യുവകലാ സാഹിതി, കല അബുദാബി, ഫ്രണ്ട്സ്‌ ഓഫ്‌ ശാസ്ത്ര സാഹിത്യ പരിഷദ്‌, ഫ്രണ്ട്സ്‌ എ. ഡി. എം. എസ്‌ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറി മാരുമായിരിക്കും ഓണ സദ്യയ്ക്കെത്തുന്ന അതിഥികളെ സ്വീകരിക്കു കയെന്ന്‌ സംഘാടകര്‍ അറിയിച്ചു.
 
അബ്ദുള്ള സബക്ക, എ. കെ. ബീരാന്‍ കുട്ടി, ഇ. ആര്‍. ജോഷി, സ്വാലിഹ്‌, പ്രകാശ്‌ പല്ലിക്കാട്ടില്‍, സുരേഷ്‌ പാടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദ്‌ സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പ്രകാശിപ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാക്ക് അബുദാബി പിരിച്ചു വിട്ടു

September 23rd, 2009

ഗള്‍ഫിലെ ഇടതു പക്ഷ സാംസ്കാരിക സംഘടനയായ മാക്ക് (MACC) മലയാളി ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി ചാപ്റ്റര്‍ പിരിച്ചു വിട്ടു. സാമൂഹിക സാംസ്കാരിക രംഗത്ത് പുരോഗമന വീക്ഷണങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്ന ഷാര്‍ജ മാസ് എന്ന സംഘടനയിലെ വിഭാഗീയതയില്‍ നിന്നും രൂപം പ്രാപിച്ച്, കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ചു വരുന്ന മാക്ക്, അബുദാബി ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 21 നു ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഈ ഘടകം പിരിച്ചു വിടുക എന്നത്.
 
വൈസ് പ്രസിഡന്‍റ് എം. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാക്ക് അബുദാബി പിരിച്ചു വിടുന്നതിനുള്ള പ്രമേയം സെക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചത് കമ്മിറ്റി ഐക്യ കണ്ഠേന അംഗീകരിച്ചു.
 
നിക്ഷിപ്ത താല്പര്യങ്ങളോടെ, പുരോഗമന പ്രസ്ഥാനങ്ങള്‍ ക്കെതിരെ നിരന്തരം അവാസ്തവ പ്രചരണങ്ങള്‍ നടന്നു വരുന്ന ഇപ്പോഴത്തെ രാഷ്ടീയ സാംസ്കാരിക അന്തരീക്ഷത്തില്‍, വിഭാഗീയതകള്‍ അവസാനിപ്പിച്ചു കൊണ്ട് ഇടതു പക്ഷ പുരോഗമന സംഘടനകള്‍ ഐക്യത്തോടെ പ്രവര്‍ത്തി ക്കേണ്ടതിന്റെ അനിവാര്യത കമ്മിറ്റി വിലയിരുത്തു കയുണ്ടായി. മൂന്നു പതിറ്റാണ്ടായി പൊതു രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേഴ്സുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാനാണ് മാക്ക് അബുദാബി പ്രവര്‍ത്തകര്‍ തീരുമാനി ച്ചിരിക്കുന്നതെന്ന് സിയാദ് കൊടുങ്ങല്ലൂര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവാര്‍ത്താ മഹോത്സവം അബുദാബിയില്‍

September 20th, 2009

bernad-blessingഅബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ ‘ അബുദാബി പെന്തക്കോസ്ത് ചര്‍ച്ച് കോണ്‍ഗ്രിഗേഷന്‍’ (ആപ്കോണ്‍) ഒരുക്കുന്ന സുവാര്‍ത്താ മഹോത്സവം, സെപ്റ്റംബര്‍ 21, 22, 23 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകനും വേള്‍ഡ് റസ്ക്യൂ മിനിസ്റ്റ്ട്രീ സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ആഫ്രിക്കന്‍ മിഷനറി റവ. ഡോക്ടര്‍ ബര്‍ണാഡ് ബ്ലസ്സിംഗ് പ്രഭാഷണം നടത്തും. പ്രശസ്ത സംഗീതജ്ഞന്‍ ബര്‍ണൈ ആന്‍റി ആരാധനാ ഗാനങ്ങള്‍ ആലപിക്കും.
 
മൂന്നു ദിവസങ്ങളിലായി വൈകീട്ട് 7:30 മുതല്‍ ആരംഭിക്കുന്ന സുവാര്‍ത്താ മഹോത്സവത്തിലേക്ക് അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 050 811 85 67, 050 32 41 610 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 18« First...23456...10...Last »

« Previous Page« Previous « ഓണം – ഈദ് ആഘോഷങ്ങള്‍ മസ്ക്കറ്റില്‍
Next »Next Page » റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine