എച്ച് 1 എന്‍ 1 പനി; ഗള്‍ഫ് വിമാന താവളങ്ങളില്‍ കര്‍ശന പരിശോധന

May 3rd, 2009

എച്ച് 1 എന്‍ 1 പനി (പന്നി പനി) ബാധിച്ചവരെ കണ്ടെത്താനായി ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ ശരീര പരിശോധനക്കായി തെര്‍മല്‍ സ്ക്കാനറുകള്‍ സ്ഥാപിക്കുന്നു. ഇതു മൂലം പനിയോ മറ്റ് അസുഖങ്ങളോ ആയി വരുന്നവരെ തരിച്ചറിയാനാകും. ഇതോടൊപ്പം ആന്‍റി വൈറസ് മരുന്നുകളുടെ വിതരണം ഊര്‍ജ്ജിതമാക്കാനും യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
 
എച്ച് 1 എന്‍ 1 പനിക്കെതിരെ എടുത്ത മുന്‍കരുതലിന്‍റെ ഭാഗമായി കുവൈറ്റ് വിമാന ത്താവളത്തില്‍ ഇതു വരെ രണ്ടായിരത്തില്‍ ഏറെ യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചതാണിത്. എച്ച്1 എന്‍ 1 പനിക്കെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പ്രതിരോധ വിഭാഗം തലവന്‍ യൂസഫ് മെന്‍ദ്കാര്‍ അറിയിച്ചു.
 
എച്ച് 1 എന്‍ 1 പനി ബാധയെപ്പറ്റി ചര്‍ച്ച ചെയ്യാനായി ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ ചേര്‍ന്നു. യമന്‍ ആരോഗ്യ മന്ത്രിയും സമ്മേളനത്തില്‍ പങ്കെടുത്തു. എച്ച് 1 എന്‍ 1 പനി തടയാനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പൊതുവായ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള പൊതുവായ പദ്ധതികള്‍ നടപ്പില്‍ വരും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്‍സര്‍ രോഗികള്‍ക്ക് സഹായം

May 1st, 2009

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായ് ദുബായ് വൈസ് മെന്‍ കൊല്ലത്ത് പൊതു പരിപാടി സംഘടിപ്പിക്കുന്നു. 2009 മെയ് മാസം 3ാം തീയതി ഞായറാഴ്ച്ച കൊല്ലം വൈ. എം സി. എ. ഹാളില്‍ വെച്ച് നടത്തുന്ന സാമ്പത്തിക സഹായ വിതരണ പരിപാടി മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ തിരുവനതപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്കോപ്പാ, ഫാ. ബേബി ജോസ് കട്ടിക്കാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ശരണാലയം ചെങ്ങന്നൂര്‍ എന്നിവരിലൂടെയാണ് ദുബായ് വൈസ് മെന്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡണ്ട് ശ്രീ. തോമസ് വി. ജോണ്‍, പ്രസിഡണ്ട് ഇലക്ട് രാജന്‍ പണിക്കര്‍, റീജണല്‍ ഭാരവാഹികളായ കാപ്ടന്‍ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
 
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കും. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ദൊ. രാജി കെ. മാത്യു അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍ മാനുമായ ശ്രീ. ജോണ്‍ സി. അബ്രഹാം കാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിക്കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റി സാമുവേല്‍ എന്നിവരെ കൂടാതെ ശ്രീമതി ജൈനി രാജി, ശ്രീ. എം. സി. മാത്യു, ശ്രീ. കെ. എ. വര്‍ഗ്ഗീസ്, ശ്രീ. സാംജി ജോണ്‍, ശ്രീ. മാമ്മന്‍ വര്‍ഗ്ഗീസ്, ശ്രീമതി മിനി ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും.
 
– അഭിജിത് പാറയില്‍
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

April 30th, 2009

പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
 
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
 
ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പന്നി പനിക്കെതിരെ യു. എ. ഇ. ജാഗ്രതയില്‍

April 29th, 2009

വൈറസ് രോഗമായ പന്നി പനിയെ തടയാന്‍ യു.എ.ഇ. ജാഗ്രത പ്രഖ്യാപിച്ചു. രാജ്യം രോഗ മുക്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. മെക്സിക്കോയിലും അമേരിക്കയിലും വ്യാപകമായി പടര്‍ന്ന് പിടിച്ച് നിരവധി പേരെ കൊന്നൊടുക്കിയ വൈറസ് രോഗമായ പന്നി പനി തടയാന്‍ യു.എ.ഇ. ആരോഗ്യ മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ. രോഗ മുക്തമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 
പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.
 



 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌജന്യ മെഡിക്കല്‍ ക്യാമ്പ്

April 26th, 2009

റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ പോളി ക്ലിനിക്കുകളുടെ സഹകരണത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍‍ വിതരണം ചെയ്യുമെന്നും റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ. ഭാരവാഹികള്‍ പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍, ഡോ.സാസണ്‍, ഡോ. സുരേഷ്, ഡോ. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം – 2009
Next »Next Page » വി. ഇ. മോയി‍ ഹാജിക്ക് റിയാദില്‍ സ്വീകരണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine