ദുബായില്‍ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ആര്‍ടിഎ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. 2009 ജനുവരി വരെ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തി എണ്ണൂറ്റി പതിനാറ് ആണ്. ഇതില്‍ എട്ട് ലക്ഷത്തിലധികം കാറുകള്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങളും ചെറിയ ബസുകളുമാണ്. എഴുപത്തി ഏഴായിരം ലോറികളും വലിയ ബസുകളുമാണ്. നാല്‍പത്തി മൂവായിരത്തോളം മോട്ടോര്‍ സൈക്കിളുകളും മെക്കാനിക്കല്‍ വാഹനങ്ങളും ഉണ്ട്. 2007 നെ അപേക്ഷിച്ച് 15 ശതമാനത്തോളം വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട് 2008ല്‍.


ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ ദേവാലയ സമുച്ഛയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയത്തില്‍ ഉള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.





