Wednesday, April 4th, 2012

ഹോട്ടല്‍ ഭക്ഷണം ഇനി പൊള്ളും

chef-fire-cooking-epathram
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍. പി. ജി സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വിലയാകും. സിലിണ്ടറിന് 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന്റെ വില  1810 രൂ‍പയാകും. നിലവില്‍ ഹോട്ടല്‍ ഭക്ഷണത്തിനു വലിയ വിലയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സിലിണ്ടറിന്റെ വില വര്‍ദ്ധനവ്  ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരനു താങ്ങാവുന്നതിലും മുകളില്‍ എത്തിക്കും. സിലിണ്ടര്‍ വിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് എല്‍. പി. ജി സിലിണ്ടറുകളുടെ കരിഞ്ചന്ത വ്യാപാരത്തിനും കളമൊരുക്കും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിപണിയിലെ വിലവ്യതിയാനമാണ് എണ്ണക്കമ്പനികളെ വിലവര്‍ദ്ധിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇതോടൊപ്പം വാറ്റ് നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവും സിലിണ്ടറിന്റെ വിലവര്‍ദ്ധനവില്‍ ഒരു പങ്കു വഹിച്ചു. പാചകവാതക വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന്റെ തിക്തഫലാണ് കുത്തനെ ഉള്ള ഈ വര്‍ദ്ധനവിലൂടെ പൊതുജനം അനുഭവിക്കേണ്ടി വരുന്നത്. പാചക വാതക വിലവര്‍ദ്ധവില്‍ ഹോട്ടല്‍ ആന്റ് റാസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “ഹോട്ടല്‍ ഭക്ഷണം ഇനി പൊള്ളും”

  1. Philip says:

    മലയാളിയുടെ മുന്നില്‍ രണ്ട് വഴികളുണ്ട് ഒന്നുകില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞു കരഞ്ഞ് സമരം നടത്തി ഒരു കുപ്പി ഫുള്ളില്‍ കുളിച്ച് ഹര്‍ത്താല്‍ ആചരിച്ചു മരിക്കാം. അല്ലെങ്കില്‍ നാട്ടിലുള്ള കുമിഞു കൂടിക്കിടക്കുന്ന ചവര്‍ ബയൊ ഗ്യാസ് ആക്കി ഹോട്ടലുകള്‍ക്കു കൊടുത്ത് രണ്ടു പ്രശ്നങ്ങളും പരിഹരിക്കുക. പക്ഷെ എനിക്കുറപ്പുണ്ട് മലയാളി ആദ്യത്തെ ഓപ്ഷന്‍ തന്നെ തിരഞെടുക്കും

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine