തിരുവനന്തപുരം : ദേശീയ തലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂന പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുവാൻ ഉള്ള അവസാന തീയ്യതി 2024 ജനുവരി 30 വരെ ദീര്‍ഘിപ്പിച്ചു. സ്‌കോളര്‍ ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ന്യൂന പക്ഷ ക്ഷേമ വകുപ്പ് വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബി. പി. എല്‍. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ഗണന ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ. പി. എല്‍. വിഭാഗക്കാരെയും ബി. പി. എല്‍. അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കും.
തെരഞ്ഞെടുക്കുന്ന ന്യൂന പക്ഷ വിദ്യാര്‍ത്ഥിക്ക് കോഴ്സ് കാലാവധിക്കുള്ളില്‍ പരമാവധി അര ലക്ഷം രൂപ യാണ് അനുവദിക്കുന്നത്.
വിജ്ഞാപനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. ഡയറക്ടര്‍, ന്യൂന പക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസ ത്തില്‍ അപേക്ഷിക്കാം.
അപേക്ഷാ ഫോമിൻ്റെ മാതൃകയും യോഗ്യതാ മാന ദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം ന്യൂന പക്ഷ ക്ഷേമ വകുപ്പ് വെബ് സൈറ്റില്‍ ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, minority-welfare, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം