തിരുവനന്തപുരം : സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ കേരളത്തില്‍ പഠിക്കുന്ന – സ്ഥിര താമസക്കാർ ആയിട്ടുള്ള ന്യൂനപക്ഷ മത വിഭാഗ ങ്ങളില്‍പ്പെട്ട വിദ്യാർത്ഥിനികൾക്ക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബ ങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാ ആനുപാതികമായി 2021-22 അധ്യയന വർഷത്തേക്ക് സി. എച്ച്. മുഹമ്മദ് കോയ സ്‌കോളർ ഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപ്പന്‍റ് നൽകുന്നതിനു വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ പോര്‍ട്ടല്‍ വഴി 2022 ജനുവരി 20 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കാം. വിദ്യാർത്ഥിനിയുടെ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്.
വിജ്ഞാപനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർ ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പന്‍റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്ത വർക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. (പബ്ലിക് റിലേഷന്‍ വകുപ്പ്)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം