സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മൂലങ്കാവിനടുത്ത് നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവയെ ദൌത്യ സംഘം വെടിവെച്ച് കൊന്നു. ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ച് രാവിലെ ഒമ്പതരയോടെ ആയിരുന്നു കടുവയെ കൊന്നത്. ആദ്യം മയക്കുവെടി വെച്ചെങ്കിലും കടുവ ആക്രമണകാരിയായതിനെ തുടര്‍ന്നാണ് ദൌത്യ സംഘം വെടിവച്ച് കൊന്നത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കടുവാഭീതി ഗുരുതരമായതോടെ കടുവയെ കെണിവച്ചോ, മയക്കുവെടി വച്ചോ പിടികൂടുവാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനിക്കുകയായിരുന്നു. കേരള-കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളെ വനപാലകരെയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ദൌത്യ സംഘം രൂപീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ കടുവ കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ ജനങ്ങളെ നിയന്ത്രിക്കുവാന്‍ ആകാതായതോടെ കടുവയുടെ ജഡം നായ്ക്കട്ടിയിലെ വോളീബോള്‍ ഗൌണ്ടില്‍ പ്രദര്‍ശനത്തിനു വെച്ചു. സി.സി.എഫ് ഒ.പി കലേഷ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ കടുവയ്ക്കായുള്ള തിരച്ചിലില്‍ ഉള്‍പ്പെട്ടിരുന്നു. വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ജഡം പിന്നീട് പറമ്പിക്കുളത്തെ കടുവാ സങ്കേതത്തില്‍ സൂക്ഷിക്കുവാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന കടുവയെ വെടിവെച്ച് കൊന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, ക്രമസമാധാനം, പരിസ്ഥിതി, പോലീസ്, വന്യജീവി