വെള്ളിയാഴ്ച മുതൽ നാലു ദിവസം മഴ ലഭിക്കും

October 8th, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ നാലു ദിവസം വ്യാപക മഴ ലഭിക്കും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ്. വടക്കന്‍ ജില്ല കളി ലും മധ്യ കേരള ത്തിലും കൂടുതല്‍ ശക്തമായ മഴ പെയ്യും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂന മർദ്ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീര ത്തേക്ക് നീങ്ങി യേക്കും. കേരളത്തിൽ തുലാ വര്‍ഷം ഒക്ടോബര്‍ അവസാനം മാത്രമേ തുടക്കമാവൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും

September 20th, 2020

rain-in-kerala-monsoon-ePathram
കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരള ത്തില്‍ മഴ ശക്ത മാവും എന്ന് മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ യാണ് വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്.

അടുത്ത 24 മണി ക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രാപി ക്കുകയും അടുത്ത ദിവസം തന്നെ കരയിലേക്ക് കയറും എന്നും പ്രതീക്ഷി ക്കുന്ന തായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർ കോട് ജില്ല കളില്‍ നിലവില്‍ റെഡ് അലർട്ടും തിരു വനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ല കളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാവും. കടൽ ക്ഷോഭം ഉള്ളതിനാൽ മത്സ്യ ബന്ധന ത്തിന് പോകരുത് എന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടു ദിവസം കൂടി അതി ശക്തമായ മഴ പെയ്യും

August 7th, 2020

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അതിശക്തമായ കാലവര്‍ഷം രണ്ടു ദിവസം കൂടി തുടരും എന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വയനാട്, ഇടുക്കി, കോട്ടയം, പത്തനം തിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ല കളില്‍ ഞായറാഴ്ച വരെ അതിതീവ്ര മഴക്കു സാദ്ധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ല കളില്‍ തീവ്ര മഴക്കു സാദ്ധ്യത ഇല്ല എങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

ആഗസ്റ്റ് ഒന്‍പത് ഞായറാഴ്ച മറ്റൊരു ന്യൂന മര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊള്ളും. അതോടെ മഴയുടെ ശക്തി തിങ്കളാഴ്ച വരെ തുടരും.

മല്‍സ്യത്തൊഴിലാളികള്‍ ഈ ദിവസ ങ്ങളില്‍ കടലില്‍ പോകരുത് എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ് 

August 6th, 2020

lightning-rain-thunder-storm-kerala-ePathram
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് അതി വേഗം ഉയര്‍ന്നു എന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കി യിട്ടുണ്ട്. മാത്രമല്ല മരങ്ങള്‍ കടപുഴകി വീണതും വെള്ള ക്കെട്ട് രൂപപ്പെട്ടതിനാലും റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ല കളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.

ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരള ത്തിന്റെ മലയോര മേഖല കള്‍ പൊട്ടല്‍ ഭീതി യിലാണ്. നദികള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ കനത്ത മഴ പെയ്യും : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

August 1st, 2020

rain-in-kerala-monsoon-ePathram

തിരുവനന്തപുരം : കേരളത്തില്‍ ആഗസ്റ്റ് മൂന്നു മുതൽ കനത്ത മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രതാ മുന്നറി യിപ്പു മായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മുന്‍ വര്‍ഷങ്ങളിലും ആഗസ്റ്റു മാസത്തില്‍ തന്നെയാണ് ന്യൂന മര്‍ദ്ദം കാരണം അതി ശക്തമായ മഴയും തുടര്‍ന്ന് പ്രളയവും ഉണ്ടായത്. അതു കൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗത യിൽ ശക്തമായ കാറ്റു വീശു വാനുള്ള സാദ്ധ്യത ഉള്ളതിനാല്‍ ആഗസ്റ്റ് നാലു വരെ മത്സ്യ ത്തൊഴിലാളികൾ കടലില്‍ പോകരുത് എന്നുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 9456»|

« Previous Page« Previous « പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ
Next »Next Page » സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു »



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine