ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്

December 6th, 2019

fathima_epathram

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ മദ്രാസ് ഐഐടിയിലെത്തി കുടുംബാംഗങ്ങള്‍ അന്വേഷിച്ചറിഞ്ഞ വിവരങ്ങളാണ് ലത്തീഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.

സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

November 17th, 2019

fathima_epathram

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുദർശൻ പത്മനാഭൻ ഐഐടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. അധ്യാപകനായ സുദർശനാണ് തന്റെ മരണത്തിനു കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ തന്റെ ഫേണിൽ കുറിച്ചിരുന്നു. ഫാത്തിമയുടെ പതാവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നോര്‍ക്ക ഓഫീസിലെത്തിയാണ് പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരായ തെളിവുകൾ പിതാവ് അന്വേഷണ സംഘത്തിന് കൈമാറി.ഫോണിൽ 28 പേജുകളിലായി മരണത്തിന് മുൻപ് ഫാത്തിമ കുറിച്ചു വച്ചിരുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം
2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു »



  • മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി
  • നവംബര്‍ 25 ന് എല്‍. ഡി. എഫ്. ജനകീയ പ്രതിഷേധം 
  • പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍
  • സ്ത്രീകൾക്കു വേണ്ടി സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്‌സ്
  • മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ
  • കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും
  • നാമ നിർദ്ദേശ പത്രികാ സമർപ്പണം നവംബർ 12 മുതൽ
  • ആലപ്പുഴ നിലയം ഭാഗികമായി അടച്ചു പൂട്ടുവാനുള്ള തീരുമാനം മരവിപ്പിച്ചു
  • ശബരിമല ദര്‍ശനം : കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടുവിച്ചു.
  • നെൽവയലു കളുടെ സംരക്ഷണം : ഉടമ കൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി
  • എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി
  • സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം
  • പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും
  • നാഫെഡിൽ നിന്നും 50 ടൺ സവാള എത്തിക്കും : കൃഷി വകുപ്പു മന്ത്രി
  • അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
  • തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ
  • കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് ഉത്തരവ്  
  • വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 
  • അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine