ജപ്പാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു

May 11th, 2011

nuclear-power-no-thanks-epathram

ടോക്യോ : ഫുക്കുഷിമയിലെ ദായി ഇച്ചി ആണവ നിലയം തകര്‍ന്നു വന്‍ തോതില്‍ ആണവ വികിരണ ചോര്‍ച്ച നേരിട്ട ജപ്പാന്‍ തങ്ങളുടെ ഊര്‍ജ സ്രോതസായി ആണവോര്‍ജം ഉപയോഗിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ പകുതി ആണവോര്‍ജത്തില്‍ നിന്നും ലഭിക്കും എന്നായിരുന്നു ജപ്പാന്റെ ഊര്‍ജ്ജ പദ്ധതി. ഇപ്പോള്‍ മൊത്തം ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ മുപ്പത്‌ ശതമാനമാണ് ജപ്പാനില്‍ ആണവോര്‍ജ്ജം. ഇത് അമ്പതു ശതമാനം ആക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സുനാമിയില്‍ ആണവ നിലയങ്ങളുടെ സുരക്ഷിതത്വം തകരാറിലായ സാഹചര്യത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ആവില്ല എന്നാ നിഗമനത്തിലാണ് ജപ്പാന്‍.

ആണവോര്‍ജ്ജത്തിന് പകരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ജപ്പാന്‍ പ്രധാനമന്ത്രി  നവോട്ടോ കാന്‍ അറിയിച്ചു. സൌരോര്‍ജ്ജം, കാറ്റ്‌, ബയോ മാസ്, എന്നിങ്ങനെയുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കും.

ആണവോര്‍ജ്ജം കൂടുതലായി ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ശമ്പളം അടുത്ത മാസം മുതല്‍ വെട്ടിച്ചുരുക്കുവാനും അദ്ദേഹം തയ്യാറായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ആണവ ആപത്ത്‌

March 12th, 2011

nuclear-accident

ആണവോര്‍ജ്ജം എത്ര കണ്ട്‌ സുരക്ഷിതമാണ് എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ജപ്പാനിലെ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും. അമേരിക്കയുടെ ആണവാക്രമണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എങ്കിലും അതിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

ജപ്പാനിലെ അഞ്ചു ആണവ നിലയങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ജപ്പാന്‍ അറിയിച്ചു. ഇവിടെ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞു എങ്കിലും ബാക്കിയുള്ള രണ്ട് ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ ആശങ്കയിലാണ്. ഇവയില്‍ ഒന്നിന് ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറെ പുരോഗമിച്ച ജപ്പാനു പോലും ആണവോര്‍ജ്ജത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്ഥിതിയോ?

വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ വേണമെന്ന് വാദിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കേണ്ടി യിരിക്കുന്നു. മനുഷ്യ നിയന്ത്രണമല്ലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിലും സങ്കീര്‍ണ്ണമായ പ്രശ്നമാണ് ആണവോര്‍ജ്ജം ഉണ്ടാക്കുക എന്ന് പ്രവചന സ്വരത്തില്‍ മുന്പ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ ലോകം ആണവ കരാറുകളുടെ ചര്‍ച്ചകള്‍ക്കാണ് തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത്. ആണവോര്‍ജ്ജം ആപത്തെന്നു ആരാണ് സത്യസന്ധമായി വിളിച്ചു പറയുക? പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നമുക്കൊരു മുന്നേറ്റവും സാദ്ധ്യമല്ലെന്ന മാര്‍ക്സിയന്‍ ആശയം വീണ്ടും സത്യമാണെന്ന് തെളിയുകയാണ്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്തിലാണ് നാമിന്ന്. എന്നാല്‍ നമ്മുടെ പ്രധാന വികസന അജണ്ടയില്‍ ആണവ ഊര്‍ജ്ജത്തിനാണ് പ്രധാന പരിഗണന എന്ന ദു:ഖ സത്യം നമുക്ക് മുന്നിലുണ്ട്. സാങ്കേതിക മികവില്‍ നാം ഒരിക്കലും ജപ്പാനൊപ്പമെത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാന്റെ നിസ്സഹായത നമുക്ക്‌ പാഠമായില്ല എങ്കില്‍ ഓര്‍ക്കുക അന്തിമ കാഹളം!

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ഇടുക്കിയില്‍ ഭൂചലനം

November 6th, 2010

idukki-dam-epathram

മൂലമറ്റം : സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ഇന്ന് രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6 മണിക്കാണ് മൂലമറ്റത്തും ഉപ്പുകുന്നിലും ചെറിയ തോതിലുള്ള കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. അണക്കെട്ടിന് എന്തെങ്കിലും നാശമോ തകരാറോ സംഭവിച്ചതായി ഇത് വരെ സൂചനയില്ല. നേരിയ തോതിലുള്ള ഭൂ ചലനം ആയതിനാലും രാവിലെ ആയതിനാലും സ്ഥലവാസികള്‍ തന്നെ മിക്കവാറും സംഭവം അറിഞ്ഞതേയില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച കോന്നിയില്‍ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഏറെ അകലെയല്ല കോന്നി എന്നതാണ് ആശങ്കയ്ക്ക് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

August 31st, 2010

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

3 of 5« First...234...Last »

« Previous Page« Previous « ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്?
Next »Next Page » കണ്ടല്‍ക്കാട് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010