ആണവോര്‍ജ്ജം എത്ര കണ്ട് സുരക്ഷിതമാണ് എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ജപ്പാനിലെ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും. അമേരിക്കയുടെ ആണവാക്രമണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എങ്കിലും അതിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ജപ്പാനിലെ അഞ്ചു ആണവ നിലയങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ജപ്പാന്‍ അറിയിച്ചു. ഇവിടെ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞു എങ്കിലും ബാക്കിയുള്ള രണ്ട് ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ ആശങ്കയിലാണ്. ഇവയില്‍ ഒന്നിന് ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറെ പുരോഗമിച്ച ജപ്പാനു പോലും ആണവോര്‍ജ്ജത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്ഥിതിയോ?
വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ വേണമെന്ന് വാദിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കേണ്ടി യിരിക്കുന്നു. മനുഷ്യ നിയന്ത്രണമല്ലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിലും സങ്കീര്‍ണ്ണമായ പ്രശ്നമാണ് ആണവോര്‍ജ്ജം ഉണ്ടാക്കുക എന്ന് പ്രവചന സ്വരത്തില്‍ മുന്പ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പ്രസ്താവിച്ചിട്ടുണ്ട്.
എന്നാല്‍ ലോകം ആണവ കരാറുകളുടെ ചര്‍ച്ചകള്‍ക്കാണ് തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത്. ആണവോര്‍ജ്ജം ആപത്തെന്നു ആരാണ് സത്യസന്ധമായി വിളിച്ചു പറയുക? പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നമുക്കൊരു മുന്നേറ്റവും സാദ്ധ്യമല്ലെന്ന മാര്‍ക്സിയന്‍ ആശയം വീണ്ടും സത്യമാണെന്ന് തെളിയുകയാണ്.
ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്തിലാണ് നാമിന്ന്. എന്നാല്‍ നമ്മുടെ പ്രധാന വികസന അജണ്ടയില്‍ ആണവ ഊര്‍ജ്ജത്തിനാണ് പ്രധാന പരിഗണന എന്ന ദു:ഖ സത്യം നമുക്ക് മുന്നിലുണ്ട്. സാങ്കേതിക മികവില്‍ നാം ഒരിക്കലും ജപ്പാനൊപ്പമെത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാന്റെ നിസ്സഹായത നമുക്ക് പാഠമായില്ല എങ്കില്‍ ഓര്‍ക്കുക അന്തിമ കാഹളം!
- ഫൈസല്‍ ബാവ
ആണവ ഊര്‍ജ്ജത്തെ വേണ്ട എന്ന് പറയാന്‍ പലര്‍ക്കും പേടിയാണു നാളെ വികസന വിരുദ്ധരെന്നു വിളിച്ചാലോ? ഈ പേടിയാണ് ഇടതു പക്ഷത്തിനു പോലും, കോണ്‍ഗ്രസും ബിജെപിയും എന്നും ഇന്ത്യയെ അമേരിക്കന്‍ ആലയില്‍ കെട്ടാന്‍ പിന്നെ നമ്മോട് ആരു പറയും? അപകടകാരിയായ ആണവ ഊര്‍ജ്ജം തന്നെ വേണോ നമ്മുടെ ഭാവിയെ ഉറപ്പിക്കാന്‍