ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ് ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
ഓഗസ്റ്റ് 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. പരമാവധി 10 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: court, pesticide, pollution, struggle, tragedy, victims