ന്യൂയോര്‍ക്ക് : പ്രവാസി മലയാളി കുടുംബ സംഗമ ത്തോട് അനുബന്ധിച്ചു നടക്കുന്ന വനിതാ സെമിനാറില്‍ ‘സ്ത്രീകളും സമൂഹവും’ എന്ന വിഷയ ത്തില്‍ ചര്‍ച്ച നടക്കും എന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വിമന്‍സ് ഫോറം ഗ്ലോബല്‍ കോഡിനേറ്റര്‍ ലൈസി അലെക്‌സ് (യു. എസ്. എ.) അറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷന്‍ പുരുഷ ന്മാരോ ടൊപ്പം സ്ത്രീ കള്‍ക്കും തുല്യത നല്‍കുന്ന ഒരു സംഘടന യാണ്. പ്രവാസി മലയാളി കളില്‍ ഭൂരി ഭാഗവും സ്വന്തം കുടുംബ ത്തിന്റെയും നാടി ന്റെയും നന്മ യ്ക്കായി വിദേശ ങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപി പ്പിക്കേ ണ്ടതും ആവശ്യ ങ്ങളില്‍ സഹായി ക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നില യിലാണ് സംഘടന ഏറ്റെടുത്തി രിക്കുന്നത്.
ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിട ങ്ങളില്‍ പ്രയാസ ങ്ങളില്‍ കഴിഞ്ഞിരുന്ന നൂറു കണക്കിനു മലയാളി നേഴ്സു മാര്‍ക്കും ഗാര്‍ഹിക തൊഴിലാളി കള്‍ക്കും സഹായം നല്‍കാന്‍ സംഘടന യ്ക്ക് സാധിച്ചിട്ടുണ്ട്.
സംഘടന യുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തന ങ്ങളിലും സ്ത്രീ കള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടാ യിരിക്കും സംഘടന പ്രവര്‍ത്തി ക്കുക എന്നും ലൈസി അറിയിച്ചു.
സ്ത്രീ കളുടെ മാന്യത സമൂഹ ത്തില്‍ ചവിട്ടി അരയ്ക്ക പ്പെടുന്ന ഈ കാല ഘട്ട ത്തില്‍ ഇത്തരം ഒരു ചര്‍ച്ച പ്രാധാന്യം അര്‍ഹിക്കുന്ന താണ് എന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു (യു. എസ്. എ) അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 7, 8, 9 തീയതി കളില്‍ തിരുവനന്തപുരം പോത്തന്‍ കോട്ടുള്ള ശാന്തി ഗിരി ആശ്രമ ത്തില്‍ വച്ചാണ് പ്രവാസി മലയാളി ഫെഡ റേഷന്‍ കുടുംബ സംഗമം നടക്കുന്നത്.
അന്തര്‍ ദേശീയ തല ങ്ങളില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹിക – സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പരിപാടി കളില്‍ പങ്കെടുക്കും.
ഷീല ചെറു (യു. എസ്. എ.), ലൈസി അലെക്‌സ് (യു. എസ്. എ. ) എന്നിവരെ കൂടാതെ പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗം നേതാക്കളായ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷിബി നാര മംഗലത്ത്, ബിന്ദു അലെക്‌സ് (യു. എ. ഇ.), സംഗീത രാജ് (യു. എ. ഇ.), രമാ വേണു ഗോപാല്‍ (ദമാം), ആനി ഫിലിപ്പ് (കാനഡ), മേരിയം (ജിദ്ദ) എന്നിവരും ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിക്കും.
പ്രവാസി മലയാളി കുടുംബ സംഗമ ത്തിലുംവനിതാ സെമിനാറിലും പങ്കെടു ക്കുവാന്‍ താല്‍പ്പര്യ മുള്ളവര്‍ pravasi malayali federation at gmail dot com എന്ന ഇ – മെയിലില്‍ ബന്ധപ്പെ ടേണ്ടതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സ്ത്രീ, സ്ത്രീ വിമോചനം