ലണ്ടന്‍: ലണ്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ബക്കിങ്ഹാം കൊട്ടാര വളപ്പിനുള്ളില്‍ കടന്ന് പ്രതിഷേധം അറിയിച്ചു. ഹരിതവാതക നിര്‍ഗമനം നിയന്ത്രിച്ച് കാലാവസ്ഥയെ സംരക്ഷിക്കുക എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചു വന്ന നാല് പരിസ്ഥിതി പ്രവര്‍ത്തകരാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്ന ആവശ്യവുമായി മതില്‍ ചാടികടന്നത് .
കൊട്ടാരകവാടത്തിന്റെ ഇരുമ്പഴികളില്‍ സ്വയംബന്ധിതരായിയാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇവരുടെ സംഘടനയുടെ വെബ്സൈറ്റില്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പ്രതിഷേധം ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ടതോടെ ഈ വിഷയത്തില്‍ ലണ്ടന്‍ കൊട്ടാരത്തിനു എന്തെങ്കിലും അഭിപ്രായം പറയണം എന്ന നിര്‍ബന്ധിതാവസ്ഥ സംജാതമായി. പരിസ്ഥിതി വിഷയത്തില്‍ ചാള്‍സ് രാജകുമാരന്‍ കാണിക്കുന്ന താല്‍പര്യത്തെ ഇവര്‍ അയച്ച എഴുത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, പ്രതിഷേധം, ബ്രിട്ടന്