ജൊഹാനസ്ബര്‍ഗ് : ജര്‍മ്മന്‍ ഫോര്‍വേഡു കളുടെ അതിശക്ത മായ ആക്രമണ ത്തിനിര യായി കിരീട പ്രതീക്ഷ യുമായി എത്തിയ അര്‍ജന്‍റീന എതിരില്ലാത്ത നാല് ഗോളു കള്‍ക്ക് പരാജയം ഏറ്റു വാങ്ങി ലോകകപ്പില്‍ നിന്നും പുറത്തായി. ലോക ഫുട്ബോളര്‍ മെസ്സിയുടെ നേതൃത്വ ത്തില്‍ കളിക്കാനിറങ്ങിയ അര്‍ജന്‍റീന ക്ക് ക്വാര്‍ട്ടറിലെ നിര്‍ണ്ണായക മല്‍സര ത്തില്‍ തൊട്ടതെല്ലാം പിഴക്കുക യായിരുന്നു. വേഗത കുറഞ്ഞ പ്രതിരോധ നിരയുമായി അതിവേഗ ക്കാരായ ജര്‍മ്മന്‍ കളിക്കാര്‍ക്ക് എതിരെ യാതൊരു ഗെയിം പ്ലാനും ഇല്ലാതെ യാണ് ഇതിഹാസ താരം ഡീഗോ മറഡോണ തന്‍റെ ടീമിനെ ഗ്രൗണ്ടില്‍ ഇറക്കിയത് എന്ന് വ്യക്ത മാകുന്ന തായിരുന്നു ഇന്നലത്തെ കളി. അര്‍ജന്‍റീന യുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ട്, കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ജര്‍മ്മനി യുടെ മുള്ളര്‍ ആദ്യത്തെ ഗോള്‍ നേടി.
തുടര്‍ന്ന് സ്വന്തം ടീമിന്‍റെ പ്രതിരോധം, ആക്രമണ ത്തിലാണ് എന്ന് ഉള്‍ക്കൊണ്ട് കളിച്ച ജര്‍മ്മന്‍ കളിക്കാര്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളും അര്‍ജന്‍റീന യുടെ വലക്കുള്ളിലേക്ക് തൊടുത്തു.
ബ്രസീല്‍ നാണം കേട്ട് മടങ്ങി എങ്കില്‍, അര്‍ജന്‍റീന നാണവും മാനവും കളഞ്ഞു കുളിച്ചാണ് മടങ്ങുന്നത്.
പിന്‍ കുറിപ്പ്: ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനായ ഡീഗോ മറഡോണ തുണി ഉരിഞ്ഞു ഓടാതിരിക്കാന്‍ വേണ്ടി യാണത്രേ അര്‍ജന്‍റീന ജര്‍മ്മനിക്ക് അടിയറവ് പറഞ്ഞത് എന്ന്‍ ഒരു ബ്രസീല്‍ ആരാധകന്‍.
– തയ്യാറാക്കിയത് : ഹുസൈന്‍ ഞാങ്ങാട്ടിരി
- ജെ.എസ്.