
വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി.
ഭീകരക്രമണ പദ്ധതിയെക്കുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു അമേരിക്കന്‍ ഇന്റലിജന്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിക്കുന്നു.
യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.
ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, അമേരിക്ക, തീവ്രവാദം, ദുരന്തം, ദേശീയ സുരക്ഷ