ക്യുടെല്‍ – വൊഡഫോണ്‍ ശൃംഖലകള്‍ ബന്ധിപ്പിച്ചു

March 28th, 2009

ദോഹ: രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഖത്തര്‍ ടെലികോ (ക്യുടെല്‍) മിന്റേയും വൊഡാ ഫോണിന്റേയും ശൃംഖലകള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ സൌകര്യം യാഥാര്‍ത്ഥ്യമായി.

ഇതോടെ ക്യുടെല്‍ ഉപഭോക്താ ക്കള്‍ക്ക് വൊഡഫോണ്‍ ഉപഭോക്താക്കളുടെ നമ്പറിലേക്ക് വിളിക്കാന്‍ സൌകര്യം ലഭിക്കും. ക്യുടെലിന്റെ ലാന്റ് ലൈനില്‍ നിന്നും മൊബൈല്‍ ലൈനില്‍ നിന്നും ഈ സൌകര്യം ലഭ്യമാണ്.

ക്യുടെലിന്റെ ശഹ്രി, ഹല, ലാന്റ് ലൈന്‍, പേ ഫോണ്‍, ക്യു കാര്‍ഡ് നമ്പറില്‍ നിന്ന് വൊഡാഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ മിനുട്ടിന് 55 ദിര്‍ഹമായിരിക്കും ഈടാക്കുക. എസ് എം എസിന് 40 ദിര്‍ഹവും എം എം എസിന് 90 ദിര്‍ഹമും വീഡിയോ കാളിന് 65 ദിര്‍ഹമുമാണ് ക്യുടെല്‍ ഈടാക്കുക.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ മത്സരിക്കുന്ന രാജ്യത്തെ രണ്ടു ടെലികോം സേവന ദാതാക്കള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ ലഭ്യമായത് ഖത്തറിന്റെ ചരിത്രത്തില്‍ ഒരു പ്രധാന നാഴിക ക്കല്ലാണ്.

തങ്ങള്‍ തെരഞ്ഞെടുക്കുന്ന ടെലികോം കമ്പനിയില്‍ നിന്ന് രണ്ടാമത്തെ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാന്‍ ഇതിലൂടെ സൌകര്യം ലഭിച്ചതായി ക്യുടെല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആദില്‍ ആല്‍മുത്വവ്വ അറിയിച്ചു.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“പ്രോജക്ട് ഖത്തര്‍” ആരംഭിച്ചു

March 28th, 2009

ദോഹ: “പ്രോജക്ട് ഖത്തര്‍” എന്ന പേരില്‍ ഏറ്റവും വലിയ പദ്ധതി പ്രദര്‍ശനം ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏപ്രില്‍ 30 വരെ ഈ പ്രദര്‍ശനം തുടരുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഫെയര്‍ ആന്‍ഡ് പ്രമോഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാച്ചി അറിയിച്ചു.

നിര്‍മാണ, സാങ്കേതിക, കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും പരിസ്ഥിതി സാങ്കേതികതയുടെയും ആറാമത്തെ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്.

ഉന്നതരായ നിക്ഷേപകരെയും പദ്ധതി പ്രവര്‍ത്തകരെയും വളരെയധികം ആകര്‍ഷിക്കു ന്നതാണീ പ്രദര്‍ശനം. 38 രാജ്യങ്ങളില്‍ നിന്നായി 900 പ്രദര്‍ശകരാണ് ഇവിടെ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം കമ്പനികള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. 22 ദേശീയ പവലിയനുകളും 150 പ്രാദേശിക പ്രദര്‍ശകരും പങ്കെടുക്കുന്നുണ്ട്.

ഊര്‍ജ സംരക്ഷണവും ഗ്രീന്‍ കെട്ടിടങ്ങളും “പ്രോജക്ട് ഖത്തറി”ന്റെ മുഖ്യ പ്രമേയമാണ്. ഗവേഷണ രംഗത്തെ വിദഗ്ദ്ധര്‍ക്ക് അനുഭവങ്ങള്‍ കൈമാറു ന്നതിനുള്ള അവസര മൊരുക്കാനും വികസന രംഗത്ത് ശക്തമായൊരു ബന്ധം കെട്ടിപ്പടുക്കാനും ഗ്രീന്‍ സോണ്‍ ലക്ഷ്യ മാക്കുന്നുണ്ട്. പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി ഏറ്റവും പുതിയ വിപണി തന്ത്രം ആവിഷ്‌ക രിക്കാന്‍ വാണിജ്യ, പ്രൊഫഷണല്‍ സന്ദര്‍ശകരുടെ ആഗമനം വഴിയൊരുക്കുന്നു.

36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കമ്പനികളെയും ഒരേ കുട ക്കീഴില്‍ കൊണ്ടു വന്ന് ഏറ്റവും പുതിയ നിര്‍മാണ ഉപകരണങ്ങളും സംവിധാനങ്ങളും വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം വഴി സാധ്യമാകും.

ആസ്‌ത്രേലിയ, ഇന്ത്യ, ആസ്ത്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനന്‍, മലേഷ്യ, മാള്‍ട്ട, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ., ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

March 28th, 2009

മസ്കറ്റിലെ റൂവി-റെക്സ് റോഡില്‍ അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഓമാന്‍ മാനവ വിഭവ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അബ്ദുല്‍ റഹീം ജുമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് വിശാലമായ ഷോപ്പിംഗ് അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ നൗഷാദ്, അന്‍വര്‍ എന്നിവര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു

March 25th, 2009

ബഹ്റിനിലെ അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു ആരംഭിക്കുന്നു. സി.ബി.എസ്.ഇ വിഭാഗത്തില്‍ ഇപ്പോള്‍ ചേരുന്ന കുട്ടികള്‍ക്ക് മുഴുവന്‍ വിദ്യാഭ്യാസവും അല്‍ നൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പഠന നിലവാരം ഉറപ്പാക്കാനായി മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കല, സാഹിത്യം, സംസ്ക്കാരം, കായികം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അലി ഹസന്‍, ഡയറക്ടര്‍ മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ ഹസന്‍ മെഹ്ദി, നഖ് വി, ഡോ. ദീപ താന്‍ന എന്നിവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

അല്‍ നൂര്‍ മെഡിക്കള്‍ സെന്‍റര്‍

March 18th, 2009

ജിദ്ദയില്‍ പുതുതായി ആരംഭിക്കുന്ന അല്‍ നൂര്‍ മെഡിക്കള്‍ സെന്‍റര്‍ വെള്ളിയാഴ്ച ഹൈദരലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ധീഖ്, മുനവറലി ശിഹാബ് തങ്ങള്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ഉദ്ഘാടനം.

-

അഭിപ്രായം എഴുതുക »

43 of 83« First...1020...424344...5060...Last »

« Previous Page« Previous « മൂന്നു പതിറ്റാണ്ടിന്‍റെ പാരമ്പര്യവുമായി മുഗള്‍
Next »Next Page » അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine