ഭാവനാ കാവ്യ സന്ധ്യയും പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി പുരസ്കാര ദാനവും സംയുക്തമായി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ പ്രശസ്തരായ കവികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.
യു. എ. ഇ. യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥി കള്‍ക്കിടയിലെ മികച്ച കഥാ കൃത്തിനെ കണ്ടെത്താനായിട്ടാണ് എം. ഇ. എസ്. പൊന്നാനി കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്റര്‍ ഈ മത്സരം സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ പങ്കെടുത്ത വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി കഥാ പുരസ്കാര ജേതാക്കളെ മൂല്യ നിര്‍ണ്ണയം നടത്തി തിരഞ്ഞെടുത്തത് പ്രശസ്ത സാഹിത്യ കാരന്മാരായ പി. സുരേന്ദ്രനും ബഷിര്‍ മേച്ചേരിയും അടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് .
എം. എച്ച്. സഹീര്‍ (ടി. കെ. എം. കോളേജ് കൊല്ലം) എഴുതിയ ‘കാഴ്ചയില്‍ പതിയാതെ പോയത് ‘ എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹമായത്.
കെ. എം. അബ്ബാസ് (സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്) എഴുതിയ ‘ഒട്ടകം ‘, സാദിഖ് കാവില്‍ (കാസര്‍കോട് ഗവണ്മണ്ട് കോളേജ്) എഴുതിയ ‘ഗുമാമ’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അവാര്‍ഡ് ജേതാവിന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001, 5001 രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാ ര്‍ഹര്‍ക്ക് ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി. സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ് മൂല്യ നിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്.
എല്ലാ കലാ സ്നേഹികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ – 050 7641404
– നാരായണന്‍ വെളിയംകോട്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം