സമൂഹത്തില്‍ വെളിച്ചം പരത്തുന്ന കൂട്ടങ്ങളായി നാം മാറണമെന്ന് മാര്‍ത്തോമ്മാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ ഇടവകയുടെ നല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അശരണര്‍ക്കും ആലംബ ഹീനര്‍ക്കും അത്താണി ആകുന്ന ശ്രുശ്രൂഷകള്‍ കൂടുതലായി നാം ഏറ്റെടുക്കണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കി സാക്ഷ്യമുള്ള സമൂഹം ആയി നാം മാറണം. ഹൃദയ വിശുദ്ധി കാത്ത് സൂക്ഷിച്ച് ഉത്തമ പൌരന്മാരായി തീരാന്‍ നാം പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഇടവക വികാരി റവ. തോമസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. റവ. ജോണ്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് കെ. വി. തോമസ്, സെക്രട്ടറി സാം ജേക്കബ്, കണ്‍വീനര്‍ സാജന്‍ വേളൂര്‍, ജോണ്‍ ഇ. ജോണ്‍, ജോണ്‍ ജോസഫ് നല്ലൂര്‍, റിബു ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ദുബായ് ഇടവക ഉള്‍പ്പെടുന്ന കുന്നംകുളം മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്ന മാര്‍ ഫിലക്സിനോസിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും നല്‍കി.
സമ്മേളനത്തോട് അനുബന്ധിച്ച് സണ്ടേ സ്കൂള്‍ കുട്ടികളും, ഗായക സംഘവും ജൂബിലി ഗാനങ്ങള്‍ ആലപിച്ചു. നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പ്രതിജ്ഞക്ക് ഭദ്രാസനാധിപന്‍ നേതൃത്വം നല്‍കി. പ്രത്യേക ആരാധനയും നടത്തി.
-