ദുബായ് : സലഫി ടൈംസ് രജത ജൂബിലി വായനാ വര്‍ഷത്തിന്റെ ഭാഗമായി, കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് ഈ വര്‍ഷവും ലോക അഹിംസാ ദിനം ആചരിക്കും. ഈ വര്‍ഷത്തെ പരിപാടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ദുബായ് ഷേയ്ഖ് റാഷിദ് ആഡിറ്റോറിയത്തില്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്‌ച്ച വൈകീട്ട് അഞ്ചു മണിക്കാണ് ലോക അഹിംസാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്.
ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചതു പ്രകാരം ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി കഴിഞ്ഞ വര്‍ഷവും വിപുലമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക അഹിംസാ ദിനത്തില്‍ സബാ ജോസഫ് തയ്യാറാക്കിയ ”അഹിംസാ വിരുദ്ധ പ്രതിജ്ഞ” പി. വി. വിവേകാനന്ദ് ചൊല്ലിക്കൊടുത്തു. ഈ പ്രതിജ്ഞ ഏറ്റു ചൊല്ലിയവരോടൊപ്പം നാരായണന്‍ വെളിയങ്കോട്, കെ.പി.കെ വേങ്ങര, എന്‍.എ.കരീം, ജെന്നി ജോസഫ്, ഷീലാ പോള്‍, പോള്‍ ടി.ജോസഫ്, ഫസലുദ്ദീന്‍ ശൂരനാട്, നാസ്സര്‍ ബേപ്പൂര്‍, മമ്മൂട്ടി, ജബ്ബാരി, നജീബ്, എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
-