ദുബായ് : കേരളത്തിലെ വിവിധ എഞ്ചിനിയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത വേദിയായ കേരള എഞ്ചിനിയറിംഗ് ആലംനി (KERA) യുടെ അംഗങ്ങള്‍ക്കായി “Kerala Professional & Business Meet 2009” സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് ദുബായ് എമിറേറ്റ്സ് ടവേഴ്‌സില്‍ വൈകുന്നേരം 06:30 നാണ് ചടങ്ങ്. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
ബിസിനസ് മീറ്റിനോടനുബന്ധിച്ച് കേരയിലെ അംഗങ്ങളായ യു.എ.ഇ. യിലെ എഞ്ചിനിയര്‍മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറിയും പ്രകാശനം ചെയ്യും. എഞ്ചിനിയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും സഹകരിക്കുവാനുമുള്ള വേദിയാവും ഈ ബിസിനസ് മീറ്റ് എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു. KERA professional directory യില്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ദ്ധര്‍ക്ക് തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനും പരസ്പരം സഹായിക്കുവാനും തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഏറെ ഗുണം ചെയ്യും. ഇത്തരം ഒരു സംരംഭം ഇതാദ്യമായാണ് നടക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് ആലംനി യു.എ.ഇ. ഘടകമാണ് കേരക്ക് വേണ്ടി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരള എഞ്ചിനിയറിംഗ് ആലുംനിക്ക് വേണ്ടി രവി കുമാര്‍ (പ്രസിഡണ്ട്), സലിം മുസ്തഫ (ജന. സെക്രട്ടറി), ജോര്‍ജ്ജ് എബ്രഹാം, (തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് ആലുംനി യു.എ.ഇ. ഘടകം – CETA – പ്രസിഡണ്ട്), വി. സതീഷ് കുമാര്‍ (CETA ജന. സെക്രട്ടറി), സാനു മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
-