ബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
ആദ്യ ദിവസമായ ജൂലൈ 29ന് എഴുത്തച്‌ഛന്‍, കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, ടി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍, വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു.
ജൂലൈ 30ന് വ്യാഴാഴ്ചത്തെ പരിപാടികള്‍ എഫ്. എം. റേഡിയോ ഡയറക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്), മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാഠി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കും.
സമാപന ദിവസമായ 31 ജൂലൈ വെള്ളിയാഴ്ച ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശ്ശേരി, ജോമി മാത്യു, എം. കെ. നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു.
ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി 39812111 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.