ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി. എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡ്. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കേരളം, ലക്ഷ ദ്വീപ്, ഗള്‍ഫ് സ്കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍, കേരളത്തില്‍ നിന്നു ടി. എച്ച്. എസ്. എസ്. എല്‍. സി., എച്ച്. എസ്. ഇ., ടി. എച്ച്. എസ്. ഇ., വി. എച്ച്. എസ്. ഇ. എന്നീ പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കു വാങ്ങിയവര്‍, സി. ബി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ 1 ഗ്രേഡും ഐ. സി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു വിജയിച്ചവര്‍ക്കും കേരളത്തിലെ എല്ലാ സര്‍വകലാ ശാലകളില്‍ നിന്നു ഡിഗ്രി പരീക്ഷകളില്‍ ഓരോ വിഷയങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ താമസിച്ചു പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡോടെ എസ്. എസ്. എല്‍. സി. പാസായ വര്‍ക്കും അവാര്‍ഡുണ്ട്. ഐ. എ. എസ്., ഐ. സി. എസ്., സി. എ., ഐ. സി. ഡബ്ല്യു. എ. ഐ., എ. സി. എസ്. തുടങ്ങിയ പരീക്ഷകളില്‍ വിജയിക്കാന്‍ മിടുക്കുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം എത്തിക്കും. കുറഞ്ഞത് രണ്ടാം ക്ലാസ് ഡിഗ്രി യോഗ്യതയുള്ള മുസ്ലിം, മറ്റു പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കെല്ലാം അവാര്‍ഡിന് അപേക്ഷിക്കാം. ഇതിനു പുറമെ പ്രഫഷനല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വറ്റ്, നഴ്സിങ് (ഡിപ്ലോമ ഉള്‍പ്പെടെ) കോഴ്സുകള്‍ക്കു പ്രവേശനം ലഭിച്ചവരും ചേരാന്‍ ഉദ്ദേശിക്കുന്ന വരുമായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സഹായം നല്‍കാനുള്ള പദ്ധതി ഈ വര്‍ഷം ആരംഭിച്ചു.
60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജാതി, സമുദായം എന്നിവ തെളിയിക്കുന്ന രേഖയും ഓര്‍ഫനേജിലെ കുട്ടികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31 നകം പി. എം. ഫൌണ്േടഷന്‍, നമ്പര്‍ 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ്, ഫസ്റ്റ് ഫ്ളോര്‍, വാര്യം റോഡ്, കൊച്ചി 16 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.