ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന “DSF 2009- Its 4 U” എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ ‘കൈരളി – വി’ ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.
മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, ‘ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ’ യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന “DSF 2009 – Its 4 U” പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന ‘മായാവിയുടെ അല്‍ഭുത ലോകം’ എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം “DSF 2009 – Its 4 U” എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി




ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)
അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ദുബായില്‍ ഫെബ്രുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ വിസ ലഭിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പിക്ച്ചര്‍ എസ്. എം. എസിന്‍റെ രൂപത്തില്‍ ലഭിക്കുന്ന എം – വിസാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, എം – വിസാ സംവിധാനത്തിന്‍റെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. എം – വിസയ്ക്കായി
നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.






