അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പി ക്കണമെങ്കില്‍ സ്ക്കൂളുകള്‍ മികച്ച പ്രകടനം കാഴ്ച്ച വക്കണമെന്ന് കെ. എച്ച്. ഡി. എ. അറിയിച്ചു. പരമാവധി വര്‍ദ്ധിപ്പിക്കാവുന്ന ഫീസ് നിരക്ക് 15 ശതമാനമാണ്. മികച്ച പ്രകടനം കാഴ്ച്ച വച്ചവര്‍ക്കാണ് ഇതിന് കഴിയുക. മോശം പ്രകടനം കാഴ്ച്ച വച്ചവര്‍ക്ക് 7 മുതല്‍ 9 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാം. നാല് വിഭാഗങ്ങളിലാണ് സ്ക്കൂളുകളെ തരം തിരിക്കുക. ഇത് ദുബായ് സ്ക്കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോയുടെ ഉത്തരവാദിത്വമാണ്.


ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.
സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങിൽ ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.





