ഭാരതത്തിന്റെ പ്രിയപ്പെട്ട കഥാകാരി ഓര്‍മ്മയായി

June 5th, 2009

ദുബായ് : മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകാരിയും കവയത്രിയുമായ കമലാ സുരയ്യ (മാധവിക്കുട്ടി) യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന്റെ നീര്‍‌മാതളം കൊഴിഞ്ഞതായി കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. മണ്ണിനേയും മനുഷ്യനേയും ബന്ധപ്പെടുത്തി കൊണ്ട് രചന നിര്‍വ്വഹിച്ച എക്കാലത്തേയും ശ്രദ്ധേയയായ കഥാകാരിയാണ് കമലാ സുരയ്യ. അവരുടെ ഇംഗ്ലീഷ് കവിതകളും ഏറെ ഹൃദ്യമാണ്.
 
അഡ്വ. ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു. റഫീഖ് മേമുണ്ട, ടി. സി. നാസര്‍, ഏഴിയില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ലിയാഖത്ത് പൊന്നമ്പത്ത് നന്ദി പറഞ്ഞു.
 
അഡ്വ. ഷബീല്‍ ഉമ്മര്‍
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കമല സുരയ്യയെ അനുസ്മരിച്ചു

June 4th, 2009

leela-menonമലയാള സാഹിത്യത്തെ ലോക സാഹിത്യത്തോളം ഉയര്‍ത്തിയ കമല സുരയ്യയുടെ നിര്യാണത്തിനോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായ് കെ. എം. സി. സി., സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റി, വായനക്കൂട്ടം എന്നീ സംഘടനകള്‍ സംയുക്തം ആയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
 
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു.
 

 
പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

 
പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തും‌കടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.
 

 
ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കമല സുരയ്യക്ക് ആദരാഞ്ജലികള്‍

May 31st, 2009

സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയും ദുബായ് വായനക്കൂട്ടവും സംയുക്തമായി കമല സുരയ്യ അനുസ്മരണം സംഘടിപ്പിക്കും. നാളെ ജൂണ്‍ 1 തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. ലീലാ മേനോന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ആര്‍. കെ. മലയത്ത്, എന്നിവരോടൊപ്പം സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
മുഹമ്മദ് വെട്ടുകാട്
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍

May 29th, 2009

dubai-kmccപൊന്നാനി വി. അബൂബക്കര്‍ ഹാജി (ബാവ ഹാജി) രചിച്ച “മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍” എന്ന പുസ്തകം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ കേരള മാപ്പിള കല അക്കാദമി ചെയര്‍മാന്‍ പി. എച്ച്. അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം ചെയ്തു. കെ. എച്ച്. എം. അഷ്രഫ് ആണ് പുസ്തകം ഏറ്റു വാങ്ങിയത്.
 

bava-haji
പൊന്നാനി വി. അബൂബക്കര്‍ ബാവ ഹാജിയെ സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലാ പ്രേമി ബഷീര്‍ പൊന്നാട അണിയിക്കുന്നു.

 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. വി. ബാലകൃഷ്ണനു സ്വീകരണം

May 28th, 2009

cv-balakrishnanഅബുദാബി : പ്രമുഖ നോവലിസ്റ്റും പയ്യന്നൂരിന്‍റെ അഭിമാനവുമായ സി. വി. ബാലകൃഷ്ണന് അബുദാബിയില്‍ സ്വീകരണം നല്‍കുന്നു. മെയ്‌ 29 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസാധനത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിച്ച ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ എന്ന മലയാളത്തിലെ വിഖ്യാത നോവല്‍ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം ഗള്‍ഫിലെത്തിയത്‌.



-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 712345...Last »

« Previous Page« Previous « മസ്ക്കറ്റില്‍ ചെസ്സ് മത്സരം
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine