നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.


ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.
അക്ഷര കൂട്ടത്തിന്റെയും പാം പബ്ലിക്കേ ഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരിക്ക് അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും. ഗള്‍ഫിലെ മികച്ച സാഹിത്യ സാമൂഹ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ഈ പുരസ്കാരം കെ. എ. ജെബ്ബാരിക്ക് പുറമെ അഡ്വ. വൈ. എ. റഹീമിനും ചടങ്ങില്‍ വെച്ചു നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.
വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)





