ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് 6 വെള്ളിയാഴ്ച, മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍ പ്രൊ. മധൂസൂധനന്‍ നായര്‍, സുബാഷ് ചന്ദ്രന്‍, വി. എസ്. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എഴുത്തു കാരുടെ സംഗമം’, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.
സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി ‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനുവദിച്ചിട്ടുള്ള സമയം.
വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ് ‘എഴുത്തു കാരുടെ സംഗമം’ തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍ ഫലസ്തീന്‍ എഴുത്തുകാരായ മഹ്മൂദ് ദര്‍വീഷ്, ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും.
– പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി


ഇന്തോ അറബ് സാംസ്കാരിക ഉത്സവം രണ്ടാം ദിവസം, “ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും” എന്ന വിഷയത്തെ അധികരിച്ച് സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച കെ. എസ്. സി. മിനി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്റ് എ. കെ. ബീരാന്‍ കുട്ടി അധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ കൂടിയായ എ. എം. മുഹമ്മദ് മോഡറേറ്റ റായിരുന്നു.
അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അഥോറിറ്റിയുടെ പരിഭാഷാ സംരംഭമായ കലിമ, ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ അറബി പരിഭാഷ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ഇതിന്‍റെ പ്രകാശന വേദിയായിരിക്കും. ഗീതയുടെ ദാര്‍ശനിക മാനങ്ങള്‍ തേടുന്നതില്‍ പ്രസിദ്ധനായ പാണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായ ദാമോദര്‍ താക്കൂറിന്‍റെ ‘ഗീത – സോങ്ങ്സ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി’യുടെ പരിഭാഷയാണിത്.
ഭാവനാ കാവ്യ സന്ധ്യയും പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി പുരസ്കാര ദാനവും സംയുക്തമായി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ പ്രശസ്തരായ കവികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.
അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.






