ദുബായ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് ദുബായ് കലാ സാഹിത്യ വേദി ബഷീര്‍ കഥകളെ കുറിച്ച് ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. ചര്‍ച്ച ഉല്‍ഘാടനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ലാല്‍ജി ജോര്‍ജ്ജ് കാലത്തെ അതിജീവിക്കുന്നതാണ് ബഷീറിയന്‍ സാഹിത്യം എന്ന് അനുസ്മരിച്ചു. ചര്‍ച്ചാ സമ്മേളനത്തില്‍ പ്രസിഡണ്ട് ഈപ്പന്‍ ചുനക്കര അദ്ധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ കൊറ്റമ്പള്ളി, ശാര്‍ങ്ധരന്‍ മൊത്തങ്ങ, സുരേഷ് ഈശ്വരമംഗലത്ത് എന്നിവര്‍ ബഷീര്‍ കഥകളെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
– ഭാസ്ക്കരന്‍ കൊറ്റമ്പള്ളി


അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 2 ശനിയാഴ്ച്ച രാത്രി എട്ടരക്ക് കടമ്മനിട്ട അനുസ്മരണം സംഘടിപ്പിക്കും. പ്രശസ്ത കവി ശ്രീ മുരുകന്‍ കാട്ടാക്കട ആയിരിക്കും മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുക. തുടര്‍ന്ന് ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കണ്ണട എന്ന കവിതയുടെ നാടക ആവിഷ്ക്കാരവും കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാ വിഷ്ക്കാരവും കഥാ പ്രസംഗവും അരങ്ങേറും.
ദുബായ് : മലയാള സാഹിത്യ വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, സെക്രട്ടറിയായി അശോകന്‍ മീങ്ങോത്തിനെ തെരഞ്ഞെടുത്തു. ട്രഷറര്‍ അഡ്വ. ഷബീല്‍ ഉമ്മര്‍. വൈസ് പ്രസിഡന്റ് ഏഴിയില്‍ അബ്ദുല്ല, ജോ. സെക്രട്ടറി ലിയാഖത്ത് പൊന്നമ്പത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായി നസീര്‍ കടിക്കാട്, കുട്ടി നടുവട്ടം, ഷീലാ പോള്‍, മുയ്യം രാജന്‍, കെ. എ. ജബ്ബാരി, മോഹനന്‍ ചാത്തപ്പാടി, റഫീഖ് മേമുണ്ട തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ദുബായ് : കലാ സാഹിത്യ വേദിയും ഫിലിം ഫാന്‍സ് അസോസിയേഷനും സംയുക്തമായി കടമ്മനിട്ട രാമകൃഷ്ണന്റെ ചരമ വാര്‍ഷികം ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ലാല്‍ജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കവിതയില്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സംസ്കൃതിയേയും ആധുനിക പ്രത്യയ ശാസ്ത്രങ്ങളേയും സമന്വയിപ്പിച്ച കവിയായിരുന്നു കടമ്മനിട്ട എന്ന് ലാല്‍ജി അനുസ്മരിച്ചു. പ്രസിഡന്റ് ഈപ്പന്‍ ചുനക്കര അധ്യക്ഷത വഹിച്ചു. ശാരങ്ധരന്‍ മൊത്തങ്ങ, ഭാസി കൊറ്റമ്പള്ളി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ഈശ്വരമംഗലത്ത് കടമ്മനിട്ട കവിതകളുടെ ആലാപനം നടത്തി.






