ബഷീര്‍ പുരസ്ക്കാരം സുഗത കുമാരിക്ക്

July 6th, 2009

sugathakumariഖത്തറിലെ സാംസ്കാരിക സംഘടനയായ പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്ക്കാരം കവയത്രി സുഗത കുമാരിക്ക് സമ്മാനിക്കും. 50,001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം. ടി. വാസു ദേവന്‍ നായര്‍, എം. എ. റഹ്മാന്‍, ബാബു മേത്തര്‍, ഷംസുദ്ദീന്‍, കെ. കെ. സുധാകരന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവിതയുടെ വര്‍ത്തമാനം

June 13th, 2009

യുവ കലാ സാഹിതി അബുദാബിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയ കവി രാവുണ്ണിയുമായി മുഖാമുഖവും കവിതകളുടെ അവതരണവും സംഘടിപ്പിക്കുന്നു. ജൂണ്‍ 13 ശനിയാഴ്ച്ച രാത്രി 07:30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് പരിപാടി അവതരിപ്പിക്കുന്നത് എന്ന് യുവ കലാ സാഹിതി സെക്രട്ടറി ജോഷി അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബഹു ഭാര്യത്വം പ്രശ്നമോ?

June 13th, 2009

polygamyദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച ‘ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?’ പുസ്തക പ്രകാശനം അല്‍ ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ നടന്നു. ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
 
ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസവും, സ്ത്രീധനം, തൗബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കും ഇടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്കപ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്ത‌കങ്ങള്‍.
 

suhair-chungathara

 
ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തി. അല്‍മനാര്‍ യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം സ്വാഗതവും, ഹനീഫ് നന്ദി പറഞ്ഞു.
 
സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

സുഹൈര്‍ ചുങ്കത്തറയുടെ പുസ്തക പ്രകാശനം

June 11th, 2009

ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച ‘ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?’ പുസ്തക പ്രകാശനം അല്‍ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ ജൂണ്‍ 11ന് നടക്കും.
 
ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റു വാങ്ങും. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തും.
 
രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി യുമായി നടത്തിയ തൂലികാ സംവാദം അടക്കമുള്ള വിലപ്പെട്ട ലേഖനങ്ങളാണ് സുഹൈറിന്‍റെ ഈ കൃതിയില്‍ ഉള്ളത്. പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും ആയ കുഞ്ഞു മുഹമ്മദ് പറപ്പൂരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. എം. എം. അക്‍ബര്‍, കെ. എ. റാബിയ, റോബര്‍ട്ട് നഈമീ എന്നീ പ്രശസ്തരുടെ ലേഖനങ്ങളും ഈ കൃതിയില്‍ ഉള്‍ക്കൊ ള്ളിച്ചിട്ടുണ്ട്.
 
ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസം, സ്ത്രീധനം, തൌബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കു മിടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്.
 
ശ്രദ്ധിക്ക പ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്ത‌കങ്ങള്‍. മികച്ച പ്രഭാഷകനും സംഘാട കനുമായ സുഹൈര്‍ ചുങ്കത്തറയുടെ മൂന്ന് പുസ്ത‌കങ്ങള്‍ കൂടി ഉടനെ പുറത്തിറങ്ങും.
 
അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റില്‍ വ്യാഴാഴ്ച രാത്രി 9.30ന് നടക്കുന്ന പ്രകാശ ചടങ്ങില്‍ കെ. എ. ജബ്ബാരി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍‍ സെക്രട്ടറി വി. കെ. കെ. അബ്ദുല്ല അധ്യക്ഷത വഹിക്കും.
 

 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫ് രിസാല പ്രകാശനം

June 9th, 2009

gulf-risalaദുബായ് : പ്രവാസി മലയാളികള്‍ക്കായ് പുറത്തിറക്കുന്ന “ഗള്‍ഫ് രിസാല” ഈ മാസം 12ന് ജി. സി. സി. രാജ്യങ്ങളില്‍ വെച്ച് പ്രകാശനം ചെയ്യും. എസ്. എസ്. എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുഖ പത്രമായി പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് രിസാല പ്രവാസി മലയാളികളുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്ക്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകള്‍ ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
ജൂണ്‍ 12 വെള്ളിയാഴ്ച്ച വൈകുന്നേരം ദുബായ് സുഡാനി ക്ലബ്ബില്‍ വെച്ചാവും ഗള്‍ഫ് രിസാല പ്രകാശനം നടക്കുക. പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സംവാദത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ശിഹാബ് ഖാനിം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, നിസാര്‍ സെയ്ദ്, സി. അഹമ്മദ് ഫൈസി, ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, സുറാബ്, ബഷീര്‍ തിക്കൊടി, കുഴൂര്‍ വിത്സണ്‍, അശ്രഫ് മന്ന തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 712345...Last »

« Previous Page« Previous « അനുഭവത്തിന്റെ പാതയിലൂടെ
Next »Next Page » യു.എ.ഇ യില്‍ തൊഴിലാളികള്ക്ക് മികച്ച താമസ സൌകര്യം ​നല്കണം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine