കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെനില്‍ യു. ഡി. എഫ് സര്‍ക്കാറിനു തുടരുവാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാണെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ജനക്ഷേമ പദ്ധതികള്‍ യു. ഡി. ഫിനു വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. എല്‍. എ സ്ഥാനത്തുള്ളവര്‍ പോലും പാര്‍ട്ടി വിട്ടു പോകുന്ന സാഹചര്യത്തില്‍ സി.പി.എം ചിതലെടുത്ത പാര്‍ട്ടിയായിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍. ശെല്‍വരാജിന്റെ രാജിയെ സൂചിപ്പിച്ച ഷിബു ബേബി ജോണ്‍ താഴെ തട്ടുമുതല്‍ സി. പി. എമ്മിന്റെ ജീര്‍ണ്ണത ബാധിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം