തിരുവനന്തപുരം: നിലവില്‍ അസംതൃപ്തരായ മതേതര കക്ഷികള്‍ക്ക് ഇടതു മുന്നണിയിലേക്ക് വരാമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് . സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു പിന്നാലെ വി. എസ്സും എല്‍. ഡി. എഫിലേക്ക് പുതിയ കക്ഷികളെ സ്വാഗതം ചെയ്തു . മതേതര കക്ഷികളെ എല്‍. ഡി. എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി വി. എസ് പറഞ്ഞു. വര്‍ഗീയ ശക്തികളെ തടയാന്‍ എല്‍. ഡി. എഫ് ശക്തിപ്പെടേണ്ടതുണ്ട്. വര്‍ഗീയതയിലേക്ക് ജനങ്ങളെ തിരിച്ചുവിടുകയാണ് ഇന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും. ഇത് തടയാന്‍ എല്‍. ഡി. എഫിലുള്ള മതേതര പാര്‍ട്ടികള്‍ക്കേ കഴിയൂ. മുന്നണി വിട്ടവര്‍ മാതൃ സംഘടനയില്‍ എത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍