പാലക്കാട് : എല്ലാ ഭിന്ന ശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾ സെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്ന ശേഷിക്കാർക്കും ബസ്സുകളിൽ ഇനി മുതൽ യാത്രാ ചാർജ്ജ് ഇളവ് അനുവദിക്കും.
പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവ് എങ്കിലും ഇവരുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് നടപടി എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD
- ഇനി ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം
- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സഹായധനം നല്‍കും
- ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, kerala-government-, ഗതാഗതം, മനുഷ്യാവകാശം, സാമൂഹ്യക്ഷേമം