Saturday, June 14th, 2014

എം.എ. ബേബി സി. പി. എമ്മിനു തലവേദനയാകുന്നു

ma-baby-epathram

തിരുവനന്തപുരം: സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സി. പി. എമ്മിനു തലവേദനയാകുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റതിനെ തുടര്‍ന്ന് എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി അതു തള്ളിയെന്നും എന്നാല്‍ ബേബി പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുന്നില്ല എന്നുമാണ് സൂചന. നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബേബി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. തിങ്കളാഴ്ച ബേബിയെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തെ പരാജയത്തോടൊപ്പം താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമ സഭാ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജിക്കാര്യം ബേബി ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ബേബിയുടെ രാജി സന്നദ്ധത തള്ളി. ലോക്‍സഭയിലേക്കും നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുമ്പും വ്യത്യസ്ഥമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പരാജയത്തിന്റെ പേരില്‍ എം. എ. ബേബി രാജി വെക്കുകയാണെങ്കില്‍ അത് കൊല്ലത്തെ പരാജയത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത സി. പി. എം. ഔദ്യോഗിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയാകും. ബേബിയുടെ രാജിയിലൂടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി ഉണ്ടായതും ഒപ്പം രണ്ടായിരുന്ന ആര്‍. എസ്. പി. കളുടെ ലയനവും പാര്‍ട്ടി അംഗങ്ങളിലും അണികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

സി. പി. എമ്മിന്റെ പിടിവാശി മൂലമാണ് കൊല്ലത്ത് ആര്‍. എസ്. പി. ക്ക് ലോക്‍സഭാ സീറ്റു നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഇടതു മുന്നണി വിട്ട ആര്‍. എസ്. പി. യു. ഡി. എഫില്‍ ചേര്‍ന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ അതൊരു അഭിമാന പ്രശ്നമായി കണ്ട് സി. പി. എം. തങ്ങളുടെ സംഘടനാ ശേഷി മുഴുവന്‍ പുറത്തെടുത്തു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിക്കൊണ്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരനാറിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടം വരെ എത്തി. എന്നാല്‍ സി. പി. എമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപന പരമായ സമീപനങ്ങളോട് സംയമനം പാലിച്ച ആര്‍. എസ്. പി. അധിക്ഷേപങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും എന്ന് പറഞ്ഞൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. എം. എ. ബേബി നിയമസഭാംഗമായ കുണ്ടറ മണ്ഡലത്തില്‍ വരെ പിന്‍‌തള്ളപ്പെട്ടു. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടെയായ ബേബിയുടെ പരാജയം മൂലം കനത്ത തിരിച്ചടിയാണ് സി. പി. എമ്മിനു സംഭവിച്ചത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine